ചെന്നൈ: രാജ്യാന്തര മേഖലയിലെ മത്സരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കായിക താരങ്ങളെ രൂപപ്പെടുത്തുന്നതിനാണ് എസ്. ആർ. എം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെകക്നോളജി മുൻഗണന നൽകുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും ചാൻസലറുമായ ഡോ. ടി. ആർ പാരിവേന്ദർ വ്യക്തമാക്കി. എല്ലാ മേഖലകളിലും മികച്ച വളർച്ച നേടുന്ന ഇന്ത്യ കായിക രംഗത്ത് മുൻപൊരിക്കലുമില്ലാത്ത നേട്ടങ്ങളാണുണ്ടാക്കുന്നതെന്നും പാർലമെന്റ് അംഗം കൂടിയായ പാരിവേന്ദർ കൂട്ടിച്ചേർത്തു. പാരീസ് ഒളിമ്പിംക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേത്ര കുമാനനെ ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഠിനാദ്ധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും സമർപ്പണത്തിലൂടെയും നേടിയ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്. ആർ. എം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെകക്നോളജിയിൽ നിന്ന് ബി. ടെക്ക് മെക്കാനിക്കൽ എൻജിനിയറിംഗ് നേടിയ നേത്ര കുമാനൻ ഇപ്പോൾ അവിടെ എം. ബി. എ ബിരുദത്തിന് പഠിക്കുകയാണ്.