food

ദിവസത്തില്‍ ഒരു നേരമെങ്കിലും ഊണ് കഴിച്ചില്ലെങ്കില്‍ മലയാളിക്ക് ശരിയാകില്ല. ചോറ് എന്ന ഭക്ഷണത്തിന് കാലങ്ങളായി നമ്മുടെ വീടുകളിലും സദ്യയിലുമൊക്കെ മാറ്റി നിര്‍ത്താന്‍ കഴിയാത്ത സ്ഥാനമുണ്ട്. പക്ഷേ ശ്രദ്ധിച്ചില്ലെങ്കില്‍ ചോറ് വിഷമായി മാറുമെന്നതാണ് വാസ്തവം.

വിഷമായി മാറും എന്ന് കരുതി അരളിപ്പൂവിനെ പോലെ ഭയക്കേണ്ട കാര്യമൊന്നുമില്ല. വീട്ടില്‍ നമ്മള്‍ ചെയ്യുന്ന ഒരു കാര്യം മാത്രം ഒഴിവാക്കിയാല്‍ മതി അപകടമുണ്ടാകാതെ രക്ഷപ്പെടാം.

തലേദിവസത്തെ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നത് പതിവാക്കിയാലാണ് അപകട സാദ്ധ്യത വര്‍ദ്ധിക്കുന്നത്. രണ്ട് മുതല്‍ മൂന്ന് ദിവസത്തേക്കുള്ള ചോറ് ഒരുമിച്ച് ഉണ്ടാക്കിയ ശേഷം ഇത് ചൂടാക്കി കഴിക്കുന്ന പ്രവണത പലര്‍ക്കുമുണ്ട്. ഇത് അപകടകരമാണ്. ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കുന്നതിലൂടെ ഏറ്റവും വിഷമായി മാറുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് ചോറ്.

ചോറില്‍ അടങ്ങിയിട്ടുള്ള അന്നജം അളവാണ് ഇതിന് കാരണമായി മാറുന്നത്. അന്നജം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് പറയപ്പെടുന്നത്. ചോറിന് പുറമേ മലയാളികള്‍ സ്ഥിരമായി വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്ന ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ് തുടങ്ങിയവയും ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കാന്‍ പാടുള്ളതല്ല.