ipl

ധ​രം​ശാ​ല​:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​നി​‌​ർ​ണാ​യ​ക​ ​മ​ത്സ​ര​ത്തി​ൽ​ ​ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് 60 റൺസിന് തോറ്റ പഞ്ചാബ് കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. തുടർച്ചയായ നാലാം ജയം നേടിയ ബംഗളൂരു പ്ലേ ഓഫ് പ്രതീക്ഷ നിലനിറുത്തി. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്സ് ​ബം​ഗ​ളൂ​രു​ 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 241​ ​റ​ൺ​സെ​ടു​ത്തു.​ ബംഗളൂരു ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് പൊരുതി നോക്കിയെങ്കിലും 17 ഓവറിൽ 181 റൺസിന് അവർ ഓൾഔട്ടായി. സിറാജ് മൂന്നും ഫെർഗുസൻ, സ്വപ്നിൽ, കരൺ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി, റൈലി റൂസോ (27 പന്തിൽ 61), ശശാങ്ക് സിംഗ് (19 പന്തിൽ 37) എന്നിവർക്ക് മാത്രമാണ് പഞ്ചാബ് ബാറ്റർമാരിൽ മികച്ച പ്രകടനം പുറത്തെടുക്കാനായുള്ളൂ. ജോണി ബെയർ‌സ്റ്റോ (27), ക്യാപ്ടൻ സാം കറൻ (22) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.

​ഇ​ട​യ്ക്ക് ​മ​ഴ​ത​ട​സ​പ്പെ​ടു​ത്തി​യ​ ​ബം​ഗ​ളൂ​രു​ ​ഇ​ന്നിം​ഗ്സി​ൽ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​(47​ ​പ​ന്തി​ൽ​ 92​)​​,​​​ ​ര​ജ​ത് ​പ​ട്ടീ​ദാ​റും​ ​(23​ ​പ​ന്തി​ൽ​ 55​)​​,​​​ ​കാ​മ​റൂ​ൺ​ ​ഗ്രീ​നും​ ​(27​ ​പ​ന്തി​ൽ​ 46)​​,​​​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്കും​ ​(7​ ​പ​ന്തി​ൽ​ 18​)​​​തി​ള​ങ്ങി.
തു​ട​ക്ക​ത്തി​ൽ​ ​ര​ണ്ട് ​ലൈ​ഫ് ​കി​ട്ടി​യ​ ​വി​രാ​ട് ​പി​ന്നീ​ട് ​ത​ക​ർ​ത്ത​ടി​ച്ചു.​ ​പ​ട്ടീ​ദാ​റി​നൊ​പ്പം​ 32​ ​പ​ന്തി​ൽ​ 76​ ​റ​ൺ​സി​ന്റെ​യും​ ​ഗ്രീ​നി​നൊ​പ്പം​ 46​ ​പ​ന്തി​ൽ​ 92​ ​റ​ൺ​സി​ന്റെ​യും​ ​കൂ​ട്ടു​കെ​ട്ട് ​കൊ​ഹ‌്ലി​യു​ണ്ടാ​ക്കി.7​ ​ഫോ​റും​ 6​ ​സി​ക്സും​ ​കൊ​ഹ്‌​ലി​യു​ടെ​ ​ബാ​റ്റി​ൽ​ ​നി​ന്ന് ​പ​റ​ന്നു.​ ​പ​ഞ്ചാ​ബി​നാ​യി​ ​ഹ​ർ​ഷ​ൽ​ ​മൂ​ന്നും​ ​അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ​ ​ക​വീ​ര​പ്പ​ ​ര​ണ്ട​ും​ ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്ത്തി.​ ​മൂ​ന്ന് ​വി​ക്ക​റ്റും​ അ​വ​സാ​ന​ ​ഓ​വ​റി​ലാ​ണ് ​ഹ​ർ​ഷ​ൽ​ ​ ​വീ​ഴ്ത്തി​യ​ത്.