ലണ്ടൻ: സാമ്പത്തിക മേഖലയിൽ പ്രതീക്ഷിച്ചതിലും മികച്ച വളർച്ച നിരക്കുമായി യു. കെ മാന്ദ്യത്തിൽ നിന്ന് കരകയറി. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ യു. കെയിലെ സാമ്പത്തിക വളർച്ച 0.6 ശതമാനമായാണ് ഉയർന്നത്. കഴിഞ്ഞ വർഷത്തിലെ അവസാന രണ്ട് പാദങ്ങളിലും നെഗറ്റീവ് വളർച്ചയുമായി മാന്ദ്യത്തിലായിരുന്ന യു. കെയ്ക്ക് പുതിയ കണക്കുകൾ ആശ്വാസമായി. പൊതു തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി ഋഷക് സുനകിനും പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ് വളർച്ച നിരക്ക്.