തായ്‌പെയ്: തായ്‌വാനിൽ റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.15നായിരുന്നു ചലനം. ഹോലിയൻ കൗണ്ടിക്ക് സമീപമുള്ള കടലിലാണ് പ്രഭവ കേന്ദ്രം. തലസ്ഥാനമായ തായ്‌പെയിലും പ്രകമ്പനം രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാസം 3ന് ഹോലിയൻ കൗണ്ടിയെ വിറപ്പിച്ച് റിക്ടർ സ്കെയിലിൽ 7.4 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ 17 പേർ മരിച്ചിരുന്നു. 1,100 ലേറെ പേർക്ക് പരിക്കേറ്റു. ഇതിന് ശേഷം ചെറുതും വലതുമായ 1,400 തുടർ ചലനങ്ങൾ തായ്‌വാനിലുണ്ടായി.