ബംഗളൂരു: ഹാസൻ എം.പി പ്രജ്വൽ രേവണ്ണ പീഡിപ്പിച്ചവരിലാരും പരാതി നൽകിയിട്ടില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ. വ്യാജ പരാതി നൽകണമെന്നാവശ്യപ്പെട്ട് മൂന്നു പേർ സമീപിച്ചെന്ന് കാണിച്ച് ഒരു സ്ത്രീ പരാതി നൽകിയിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു. പ്രജ്വലിനെതിരെ 700 സ്ത്രീകൾ പരാതി നൽകിയിട്ടും വനിതാ കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണു വിശദീകരണം. എം.പിക്കെതിരെ രണ്ട് ലൈംഗിക പീഡന കേസുകളും പിതാവ് എച്ച്.ഡി.രേവണ്ണയ്ക്കെതിരെ തട്ടിക്കൊണ്ടുപോകൽ കേസുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം തിരഞ്ഞെടുപ്പിന് പിന്നാലെ ജർമ്മനിയിലേക്കു കടന്ന പ്രജ്വൽ ഇതുവരെ തിരികെയെത്തിയിട്ടില്ല.