astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 മെയ് 11 1199 മേടം 28 ശനിയാഴ്ച.

(പുലർന്ന ശേഷം 10 മണി 14 മിനിറ്റ് 51 സെക്കന്റ് വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം )

അശ്വതി : സാമ്പത്തിക സ്ഥിതി മെച്ചം ആയിരിക്കില്ല, വ്യവഹാരങ്ങൾ പ്രതികൂലമാകും, ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.

ഭരണി : ഉദ്യോഗാർത്ഥികൾക്ക് നിയമനങ്ങൾ ലഭിക്കാൻ തടസ്സങ്ങൾ ഉണ്ടാകും, അന്യദേശ വാസം, വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം.

കാർത്തിക : സഹോദരങ്ങളുമായി കലഹങ്ങൾക്ക് നിൽക്കരുത്, ഔദ്യോഗിക രംഗത്ത് കൂടുതൽ കരുതൽ ആവശ്യമാണ്, സ്വാർത്ഥമായി പെരുമാറും, ജാമ്യം നിന്നതിൽ പ്രശ്നങ്ങൾ.

രോഹിണി : മാതൃസ്ഥാനീയർക്ക് ദുരിതങ്ങൾ ഏറിവരും, പുത്രനെ കൊണ്ട് മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും, അസ്വസ്ഥതകളും തർക്കങ്ങളും കാരണം മനസ്സ് കലുഷിതമാകും.

മകയിരം : കുടുംബത്തിൽ സന്തോഷം, സമാധാനം എന്നിവ നിലനിർത്താൻ ശ്രമിക്കണം, കലാരംഗത്തുള്ളവർക്ക് നേട്ടം, ക്ഷേത്ര ദർശനം നടത്തും.

തിരുവാതിര : ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ വർദ്ധിക്കും, രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുജന പിന്തുണ നഷ്ടപ്പെടും, പരസ്ത്രീകളിൽ അതിയായ താൽപര്യം കാണിക്കും.

പുണർതം : ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ കുടുംബ കാര്യങ്ങളിൽ മദ്ധ്യസ്ഥതയ്ക്ക് ശ്രമിക്കണം. കർമ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസക്കൂടുതൽ.

പൂയം : വസ്ത്രാഭരണാദി നേട്ടം, പരീക്ഷണങ്ങളെ നേരിട്ട് വിജയം കൈവരിക്കും, കുടുബസുഖം, വിദേശത്തുള്ളവരുമായി അടുപ്പം വർദ്ധിപ്പിക്കുകയും അവരിൽ നിന്ന് സഹായം ലഭ്യമാവുകയും ചെയ്യും.

ആയില്യം : കുടുംബ ബന്ധത്തിൽ സമചിത്തത പാലിക്കണം, വ്യക്തിപരമായ ഉള്ള നേട്ടത്തിനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുത്, കലാപ്രവർത്തകർക്ക് പുതിയ അവസരങ്ങളും സാമ്പത്തിക ലാഭവും ഉണ്ടാകും.

മകം : കുടുംബ ജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും, അഭയം തേടി വരുന്നവർക്ക് ആശ്രയം നൽകും, ചില അവസരങ്ങളിൽ മേലധികാരികളുടെ ചുമതല ഏറ്റെടുക്കേണ്ടി വരും.

പൂരം : സമ്മർദ്ദത്തിന് അടിമപ്പെട്ട് വിട്ടുവീഴ്ചകൾക്ക് തയ്യാറാവും, തൊഴിൽ സ്ഥലത്തുണ്ടാകുന്ന തർക്കങ്ങൾ വഷളാകാതെ നോക്കണം, അനാവശ്യമായി പണം ചെലവാകും, തെറ്റിദ്ധാരണകൾ വന്നു ഭവിക്കും.

ഉത്രം : കട ബാധ്യതകളിൽ നിന്ന് മോചനം ലഭിക്കാനും പുതിയ സംരംഭങ്ങൾ ആരംഭിക്കാനും സാദ്ധ്യത, ധനസഹായ വാഗ്ദാനം ലഭിക്കും, ശത്രു പീഡയിൽ നിന്ന് മുക്തി ലഭിക്കും.ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും,വശ്യമായി സംസാരിക്കും.

അത്തം : പഠനകാര്യങ്ങളിൽ പുതിയ സാധ്യതകൾ തെളിയും, മുതിർന്നവരുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കും, ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും,
സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, ഭാര്യാ ഗുണം.

ചിത്തിര : ഈശ്വര സഹായത്താൽ ഗുണാനുഭവങ്ങൾ ലഭിക്കും, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തും. കുടുംബസുഖം, നേത്ര രോഗം വരാതെ നോക്കണം.

ചോതി : സംഘടനാ തലത്തിൽ തിരിച്ചടികൾ വരാതെയും ഒറ്റപ്പെടാതെയും നോക്കണം, മേലുദ്യോഗസ്ഥരും ആയുള്ള ബന്ധത്തിൽ സംഘർഷം വർദ്ധിക്കും,
വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല, ചെലവുകൾ വർദ്ധിക്കും.

വിശാഖം : അഭിഭാഷകർക്ക് അമളികൾ പറ്റാതെ നോക്കണം, ദാമ്പത്യ പ്രശ്നങ്ങൾ രൂക്ഷമാകും, പുതിയ ബന്ധങ്ങൾ ഗുണകരമാവുകയില്ല.
ആരോഗ്യപരമായി അസ്വസ്ഥതകൾ, തെറ്റിദ്ധാരണകൾ വന്നുഭവിക്കും.

അനിഴം : സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനചലനത്തിന് സാധ്യത, കുടുംബ ബന്ധങ്ങളിൽ ഒറ്റപ്പെടാതെ നോക്കണം, അനാവശ്യമായി വിവാദങ്ങളിൽ അകപ്പെടരുത്,ഔഷധം ഉപയോഗിക്കേണ്ടി വരും, പ്രണയംമൂലം കഷ്ടപ്പാടുകൾ.

കേട്ട : അനർഹരായ അന്യരെ സഹായിച്ച് പേരുദോഷം വരുത്തി വയ്ക്കരുത്, സഹോദരങ്ങളുമായുള്ള ബന്ധങ്ങൾ ശിഥിലമാകാതെ നോക്കണം. പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരംപ്രകടിപ്പിക്കേണ്ടി വരും.

മൂലം : കുടുംബബന്ധങ്ങളിൽ ഉണ്ടായിരുന്ന അപാകതകൾ ഒഴിവാകും, തൊഴിലും പഠനവും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കും, ഉയർന്ന ചിന്താഗതികൾ വർദ്ധിക്കും. എഴുത്തുകുത്തുകൾ അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും.

പൂരാടം : സാഹസികതയും ഉത്സാഹവും ഉണ്ടാവും, പൂർവ്വകാല ബന്ധങ്ങൾ പുതുക്കാൻ സാധിക്കും, സമൂഹത്തിൽ ശ്രദ്ധിക്കപ്പെടും, മുടങ്ങിക്കിടന്ന ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും തിരികെ ലഭിക്കും, കുടുംബസമാധാനം തിരികെ കിട്ടും, തൊഴിൽ മേഖല ഉഷാറാകും.

ഉത്രാടം : ബന്ധുമിത്രാദികളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും, സുഹൃത്തുക്കളെ കൂട്ടി പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ചിന്തിക്കും, കുടുംബത്തിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും, വിദ്യാർത്ഥികൾക്ക് നല്ലസമയം, ധനപ്രാപ്തി.

തിരുവോണം : ബിസിനസ് കാര്യങ്ങൾ ഉദ്ദേശിച്ചത് പോലെ നടപ്പിലാക്കാൻ സാധിക്കും, എതിരാളികളുടെ വിമർശനങ്ങളെ അതിജീവിക്കാൻ കഴിയുന്നതാണ്, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.

അവിട്ടം : വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ നടപ്പിലാകും, യാത്രയിൽ നേട്ടം, സ്ത്രീകൾക്ക് അംഗീകാരം. തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാവും, സാമ്പത്തിക പുരോഗതി കൈവരിക്കും.

ചതയം : എതിർപ്പുകളെയും വെല്ലുവിളികളെയും മറി കടക്കാനാവും, മുൻകാലങ്ങളിൽ ചെയ്തിരുന്ന സൽപ്രവർത്തികളുടെ ഫലങ്ങൾ ലഭിക്കും. അനുകൂലമായ വിവാഹ ബന്ധം കിട്ടും, താൽക്കാലിക ജോലി സ്ഥിരമാകും.

പൂരുരുട്ടാതി : ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്, വ്യക്തിപരമായി പലവിധ സൗഭാഗ്യങ്ങളും വന്നുചേരും. വിദേശത്തുള്ളവരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും, ഇഷ്ടമംഗല്ല്യയോഗം, സ്ത്രീകൾ വഴി ഗുണാനുഭവങ്ങൾ.

ഉത്തൃട്ടാതി : കൂടുതൽ ഉത്തരവാദിത്വത്തോടെയും, ലക്ഷ്യ ബോധത്തോടെയും പ്രവർത്തിക്കാനാവും, തടസ്സപ്പെട്ടു കിടക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും, സ്ഥാപനത്തിൽ ഉന്നത സ്ഥാന ലബ്ധി, കുടുംബപരമായുള്ള അസ്വസ്ഥതകൾ കുറയും.

രേവതി : തൊഴിലിനോട് ആത്മാർത്ഥത വർദ്ധിക്കും, മറ്റുള്ളവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാവും, ബന്ധു സമാഗമവും ബന്ധുക്കളോട് രമ്യതയും ഉണ്ടാകും, എതിർപ്പുകളെ അതിജീവിക്കും, യാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും.