heavy-rain-

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. ​വ​രും​ദി​വ​സ​ങ്ങ​ളി​ൽ​ ​വേ​ന​ൽ​മ​ഴ​ ​കൂ​ടു​ത​ൽ​ ​സ​ജീ​വ​മാ​കും.​ 14​ ​വ​രെ​ ​തെ​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​ശ​ക്ത​മാ​യ​ ​മ​ഴ​ ​ല​ഭി​ക്കും.​ ​വൈ​കി​ട്ടാ​ണ് ​ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ​ ​മ​ഴ​ ​ല​ഭി​ക്കു​ക.​ ​മൂ​ന്ന് ​ദി​വ​സ​ത്തേ​ക്ക് ​തെ​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​മു​ന്ന​റി​യി​പ്പ് ​പ്ര​ഖ്യാ​പി​ച്ചു.​ ​മ​ഴ​യോടൊ​പ്പം​ ​ശ​ക്ത​മാ​യ​ ​കാ​റ്റി​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​കേ​ര​ള​ ​തീ​ര​ത്ത് ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ​ത​ട​സ​മി​ല്ല.


നാളെയും ​ 13​നും​ ​പ​ത്ത​നം​തി​ട്ട,​ ​ഇ​ടു​ക്കി​ ​ജി​ല്ല​ക​ളി​ലും​ ​12ന് ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​എ​റ​ണാ​കു​ളം,​ ​ഇ​ടു​ക്കി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​യെ​ല്ലോ​ ​അ​ല​ർ​ട്ടാ​ണ്.​ ​വേ​ന​ൽ​മ​ഴ​ ​ല​ഭി​ച്ച​ ​ജി​ല്ല​ക​ളി​ൽ​ ​മൂ​ന്ന് ​മു​ത​ൽ​ ​നാ​ല് ​ഡി​ഗ്രി​ ​വ​രെ​ ​താ​പ​നി​ല​യി​ൽ​ ​കു​റ​വു​വ​ന്നി​ട്ടു​ണ്ട്. ഇന്നലെ രാത്രി സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.