ബ്രസീലിയ: ഈ വര്‍ഷം നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്നത് സൂപ്പര്‍ താരം നെയ്മര്‍ കോപ്പയില്‍ പന്തുതട്ടില്ലെന്ന വാര്‍ത്തയാണ്. മദ്ധ്യനിരയിലെ സൂപ്പര്‍ താരം കസിമീറോയും ടീമിലില്ല. മറ്റൊരു സൂപ്പര്‍ താരം റിച്ചാലിസണും ടീമില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കിടെ പരിക്കേറ്റതാണ് നെയ്മര്‍ക്ക് തിരിച്ചടിയായി മാറിയത്. ഉറുഗ്വായ്ക്ക് എതിരെയുള്ള മത്സരത്തിലാണ് നെയ്മര്‍ക്ക് കാലിന് ഗുരുതരമായി പരിക്കേറ്റത്.
ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ തിരിച്ചെത്താന്‍ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറും വ്യക്തമാക്കിയിരുന്നു. ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയാണ് അമേരിക്കയില്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നടക്കുന്നത്.
നെയ്മര്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ ടീമില്‍ ഇടം കണ്ടെത്തിയില്ലെങ്കിലും വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റാഫീഞ്ഞ, അലിസണ്‍, എഡേഴ്‌സണ്‍, മാര്‍ക്കീനോസ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.