case-diary-

തിരുവനന്തപുരം : കരമനയിൽ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊന്നു കരമന സ്വദേശി അഖിൽ (26)​ ആണ് കൊല്ലപ്പെട്ടത്. കമ്പിവടികൊണ്ട് തലയ്ക്കടിച്ച് ശേഷം ശരീരത്തിൽ കല്ലെടുത്തിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

പ്രതികൾ അഖിലിനെ ഇന്നോവയിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു,​ കരമന അനന്ദു വധക്കേസിലെ പ്രതി അനന്തു കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പൊലീസ് അറിയിച്ചു. മീൻ കച്ചവടം നടത്തിവരികയായിരുന്നു അഖിൽ. ഒരാഴ്ച മുമ്പ് ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് വിവരം.