ss

ആകാശദൂത് എന്ന ഒരൊറ്റ ചിത്രം മതി മലയാളികൾക്ക് മാധവിയെ എന്നെന്നും ഒാർക്കാൻ. വിവാഹത്തോടെ അഭിനയത്തോട് വിടപറഞ്ഞ മാധവി ഇപ്പോൾ അമേരിക്കയിലാണ്. പ്രിസില, ഇൗവ്ളിൻ, ടിഫാനി എന്നീ മൂന്നു പെൺമക്കളാണ് മാധവിക്കും ഭർത്താവും ബിസിനസുകാരനുമായ റാൽഫ് ശർമ്മയ്ക്കും. മകൾ ടിഫാനിയുടെ ഏതാനും വീഡിയോകളാണ് മാധവി ഇപ്പോൾ പങ്കുവച്ചത്. മനോഹരമായി പാട്ടുപാടുന്ന ടിഫാനിയെ വീഡിയോയിൽ കാണാം.

കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്., ആന്ധ്രപ്രദേശുകാരിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിൽ എല്ലാം അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണ കഥ, ആയിരംനാവുള്ള അനന്തൻ, നൊമ്പരത്തിപ്പൂവ് തുടങ്ങി പത്തിലേറെ ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ആകാശദൂതിലെ ആനിയും ഒരു വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയും മാധവിയുടെ മികച്ച കഥാപാത്രങ്ങളാണ്.