പരിമിതികളോട് പോരാടി യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടി പട്ടാമ്പി ആമയൂർ സ്‌കൂളിന് അഭിമാനമാവുകയാണ് അതിഥി തൊഴിലാളിയുടെ മകൾ പ്രിയാംശു ചൗധരി. മലയാളി കുട്ടികളെ പിന്തള്ളിയാണ് ഉത്തർ പ്രദേശ് സ്വദേശിയായ ഈ കൊച്ചുമിടുക്കി ഉന്നത വിജയം കരസ്ഥമാക്കിയത്.