photo

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം നോർത്ത് യു.​ആർ.സിയുടെ ആഭിമുഖത്തിൽ വീട്ടിൽ വിദ്യാഭ്യാസം നേടുന്ന വിഗ്നേഷിനെ സന്ദർശിച്ച് ചങ്ങാതിക്കൂട്ടം. ഗവ.യു.പി.എസ് ചെറുവയ്ക്കൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് വിഗ്നേഷ്. വിഗ്നേഷിന്റെ വീട്ടിൽ വാർഡ് കൗൺസിലർ,എസ്.എസ്.കെ പ്രതിനിധികൾ,സ്കൂൾ എച്ച്.എം,​പി.ടി.എ,സ്കൂൾ ടീച്ചേഴ്സ്,സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് അടങ്ങുന്ന ടീമാണ് എത്തിയത്. ആക്കുളം വാർഡ് കൗൺസിലർ സുരേഷ് കുമാർ ചങ്ങാതിക്കൂട്ടം ഉദ്ഘാടനം ചെയ്തു.എസ്.എസ്.കെ നൽകിയ ഫിസിയോ ബെഡ്,പഠനോപകരണങ്ങൾ തുടങ്ങിയവ വിഗ്നേഷിന് നൽകി.ആർ.അനൂപ്,​ഇസ്മായിൽ,ഉഷ കുമാരി,സ്മിത,എ.ഹേമ,​ഷാര,ബീന കുമാരി തുടങ്ങിയവർ പങ്കെടുത്തു.