x

ഹൈദരബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിക്കും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് ആന്ധ്ര നിയന്ത്രിക്കുന്നത് 'ബി.ജെ.പി ബി' ടീമാണ്. ബി ഫോർ ബാബു, ജെ ഫോർ ജഗൻ, പി ഫോർ പവൻ. ഈ മൂന്ന് പേരുടെയും റിമോട്ട് കൺട്രോൾ നരേന്ദ്ര മോദിയുടെ പക്കലാണെന്നും കഡപ്പയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് രാഹുൽ പറഞ്ഞു. ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജഗൻ മോഹൻ, ജനസേന സ്ഥാപകൻ പവൻ കല്യാൺ എന്നിവർക്കുവേണ്ടിയാണ് ബി.ജെ.പി നിലകൊള്ളുന്നത്. ഇ.ഡിയും സി.ബി.ഐയും ഉൾപ്പെടെയുള്ള ഏജൻസികൾ ഉള്ളതിനാൽ ഈ നേതാക്കൾ മോദിയുടെ നിയന്ത്രണത്തിലാണ്. രാജശേഖര റെഡ്ഡി തന്റെ പിതാവ് രാജീവ് ഗാന്ധിക്ക് സഹോദരനെപ്പോലെയായിരുന്നെന്നും ഇരു നേതാക്കളും വ്യക്തിബന്ധം പുലർത്തിയിരുന്നതായും രാഹുൽ പറഞ്ഞു.