പെരുമാനി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ സംഗീത സംവിധായകൻ ഗോപീ സുന്ദറിന്റെ ചിത്രങ്ങൾ വൈറൽ. മയോനിയെന്ന സുഹൃത്തിനൊപ്പമായിരുന്നു ഗോപീ സുന്ദർ എത്തിയത്. കൊച്ചി ലുലു മാളിലായിരുന്നു പരിപാടി. മയോനിയെന്ന പ്രിയ നായർക്കൊപ്പം എത്തിയ ഗോപീ സുന്ദറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലെ വസ്ത്രമണിഞ്ഞാണ് ഇരുവരും എത്തിയത്. നേരത്തെ പ്രോഗ്രാമിന് തയ്യാറെടുക്കുന്നതിന്റെയും യാത്രയുടെയും ദൃശ്യങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
നേരത്തെ തന്നെ അഭയ ഹിരൺമയിയുമായും അമൃത സുരേഷുമായുള്ള ബന്ധങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനത്തിനിരയായിരുന്നു ഗോപീ സുന്ദർ. ഇത്തവണയും പതിവ് പ്രതികരണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഗോപീസുന്ദർ ഇവയോട് പ്രതികരിച്ചിട്ടില്ല.
മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ മുൻപ് പ്രചരിച്ചിരുന്നു. മയോനിയുമായുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണിത്. ഗോപി സുന്ദറിനെക്കുറിച്ച് മയോനി പങ്കുവച്ച കുറിപ്പും ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രങ്ങളും വൈറലാകുന്നത്.