pic

മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്‌ബർഗിലെ മോയ്‌ക നദിയിലേക്ക് ബസ് മറിഞ്ഞ് 7 പേർ മരിച്ചു. 20ഓളം പേരാണ് ബസിലുണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്‌ക്കായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ ബസ് റോഡിൽ കുത്തനെ മറിഞ്ഞ് പാലത്തിലേക്ക് ഇടിക്കുകയും സെക്കൻഡുകൾക്കുള്ളിൽ നദിയിലേക്ക് മറിഞ്ഞ് മുങ്ങുകയുമായിരുന്നു. ഇതിനിടെ രണ്ട് കാറുകളിലും ബസ് ഇടിച്ചിരുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.