kkr

ഈ​​​ഡ​​​ൻ​​​ ​​​ഗാ​​​ർ​​​ഡ​​​ൻ​​​:​ ​മ​ഴ​മൂ​ലം​ ​ വൈ​കി​ത്തു​ട​ങ്ങിയ ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സി​നെ 18 റൺസിന് ​ ​കീ​ഴ​ട​ക്കി​​​ ​​​,​ഐ.​​​പി.​​​എ​​​​​ൽ​​​ ​പ​തി​നേ​ഴാം​ ​സീ​സ​ണി​ൽ​ ​പ്ലേ​ ​ഓ​ഫ് ​ഉ​റ​പ്പി​ക്കു​ന്ന​ ​ആ​ദ്യ​ടീ​മാ​യി​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്സ്.​ ​
മ​​​ഴ​​​മൂ​​​ലം​​​ ​​ഒ​​​ന്നേ​​​മു​​​ക്കാ​​​ൽ​​​ ​​​മ​​​ണി​​​ക്കൂ​​​റോളം​​​ ​​​വൈ​​​കി​ത്തു​ട​ങ്ങി​യ​ ​മ​ത്സ​രം16​ ​​​ഓ​​​വ​​​റാ​​​യി​​​ ​​​​​ ​​​വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​യി​രു​ന്നു.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​കൊ​ൽ​ക്ക​ത്ത​ 16​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 157​ ​റ​ൺ​സ് ​നേ​ടി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​മും​ബ​യ്ക്‌​യു​ടെ​ ​വെ​ല്ലു​വി​ളി​ 16​ ​ഓ​വ​റിൽ 8 വിക്കറ്റ് നഷ്ടത്തിൽ 139ൽ അവസാനിച്ചു.
ഇ​ഷാ​ൻ​ ​കി​ഷ​ൻ​ ​(22​ ​പ​ന്തി​ൽ​ 40​),​ ​തി​ല​ക് ​വ​ർ​മ്മ (32)​​ ,​ ​ന​മ​ൻ ​ധി​‌​ർ​ ​(6​ ​പ​ന്തി​ൽ​ 17​)​ ​എ​ന്നി​വ​‌​ർ​ ​മും​ബ​യ്ക്കാ​യി​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.
നേ​ര​ത്തെ​ ​കൊ​ൽ​ക്ക​ത്ത​യു​ടെ​ ​തു​ട​ക്കം​ ​ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു.​ ​​​ ​​​ഓ​​​പ്പ​​​ണ​​​ർ​​​മാ​​​രാ​​​യ​​​ ​​​ഫി​​​ൽ​​​ ​​​സാ​​​ൾ​​​ട്ട് ​​​(6​​​)​​​​, ​​​സു​​​നി​​​ൽ​​​ ​​​ന​​​രെ​​​യ്ൻ​​​ ​​​(0)​​​​,​​​​​​​ ​​​ക്യാ​​​പ്ട​​​ൻ​​​ ​​​ശ്രേ​​​യ​​​സ് ​​​അ​​​യ്യ​​​ർ​​​ ​​​(7​​​)​​​​​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​പെ​​​ട്ടെ​​​ന്ന് ​​​പു​​​റ​​​ത്താ​​​യി.​​​ ​​​ട്വന്റി-20യിൽ ഏറ്റവും കൂടുതൽ തവണ ഡക്കായ (44)​ താരമായി നരെയ്ൻ
തു​ട​ർ​ന്ന് ​വെ​ങ്കി​ടേ​ഷ് ​അ​യ്യ​ർ​ ​(21​ ​പ​ന്തി​ൽ​ 42​),​ ​നി​തീ​ഷ് ​റാ​ണ​ ​(33​),​ആ​ന്ദ്രേ​ ​റ​സ്സ​ൽ​ ​(24​),​ ​റി​ങ്കു​ ​സിം​ഗ് ​(20​),​ ​ര​മ​ൺ​ദീ​പ് ​സിം​ഗ് ​(​ ​പു​റ​ത്താ​കാ​തെ17​)​ ​എ​ന്നി​വ​രു​ടെ​ ​ബാ​റ്റു​കൊ​ണ്ടു​ള്ള​ ​സം​ഭാ​വ​ന​ ​കൊ​ൽ​ക്ക​ത്ത​യെ​ ​ന​ല്ല​ ​സ്കോ​റി​ൽ​ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​മും​ബ​യ്ക്കാ​യി​ ​ബും​റ​യും​ ​പി​യൂ​ഷും​ 2​വിക്ക​റ്റ് ​വീ​തം​ വീ​ഴ്ത്തി.