anerson

ലണ്ടൻ: ജൂലായിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് വെളിപ്പെടുത്തി ഇംഗ്ലീഷ് പേസ് ഇതിഹാസം ജയിംസ് ആൻഡേഴ്സൺ. ജൂലായ് പത്തിന് ലോർഡ്സിൽ തുടങ്ങുന്ന വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് തന്റെ കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് 41കാരനായ ആൻഡേഴ്സൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ടെസ്റ്റിൽ 700 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഒരേയൊരു ഫാസ്റ്റ് ബൗളറാണ് ആൻഡേഴ്സൺ. 20 വർഷം ഇംഗ്ലണ്ടിനായി കളിച്ചു.