
കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. കലൂർ സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.
നഗരത്തിൽ നിന്നുള്ള ഏഴംഗ സംഘം രാവിലെയാണ് ബീച്ചിലെത്തിയത്. കുളിക്കാനായി കടലിലിറങ്ങിയപ്പോൾ അഭിഷേക് അപകടത്തിൽപ്പെട്ടു. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടയിലാണ് ആൽബിൻ, മിലൻ എന്നീ യുവാക്കളും അപകടത്തിൽപ്പെട്ടത്. മൂന്ന് പേരെയും കരയ്‌ക്ക് കയറ്റി, ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല. കടൽ ശാന്തമാണെന്ന് തോന്നുമെങ്കിലും അപകടമേഖലയാണെന്ന് കാണിച്ച് ഒരു നോട്ടീസ് ബോർഡ് ഇവിടെ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.