profit

സുരക്ഷിതമായ ജീവിതമാണ് എല്ലാവരും സ്വപ്നം കാണുന്നത്. എന്നാൽ അതിനായി എന്തൊക്കെ കാര്യങ്ങൾ കൃത്യമായി ചെയ്യണമെന്നതിൽ പലർക്കും ധാരണയില്ല. കൂടുതൽ പേരും ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗം വിവിധ പദ്ധതികളിലും നിക്ഷേപിക്കാറുണ്ട്. എന്നാൽ ഏത് പദ്ധതിയിൽ ചേരുമ്പോഴാണ് മികച്ച ലാഭം ഉണ്ടാകുന്നതെന്നും അറിയാത്ത അവസ്ഥയാണ് ഇപ്പോഴുളളത്.

ഇൻഷുറൻസ് പദ്ധതികൾ എന്ന് കേൾക്കുമ്പോൾ തന്നെ ഒട്ടുമിക്കവരുടെയും മനസിലെത്തുന്നത് ലൈഫ് ഇൻഷുറൻസ് പദ്ധതി(എൽഐസി) ആയിരിക്കും. എന്നാൽ എൽഐസി തപാൽ വകുപ്പിന്റെ കീഴിൽ വരുന്നതിനെക്കുറിച്ച് ആർക്കും വ്യക്തമായ അറിവിണ്ടാകില്ല.അങ്ങനെയുളള സ്കീമാണ് പോസ്​റ്റൽ ലൈഫ് ഇൻഷുറൻസ് (പിഎൽഐ). ഈ സ്കീമിന് കീഴിൽ ആറോളം വ്യത്യസ്ത പദ്ധതികൾ തപാൽ വകുപ്പിന്റെ കീഴിൽ ലഭ്യമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ലൈഫ് അഷുറൻസ് സുരക്ഷ. ഇതിനെക്കുറിച്ച് അറിയാം.

19നും 55നും ഇടയിൽ പ്രായമുളള ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ ചേരാവുന്നതാണ്. ഈ പദ്ധതിയിൽ ചേരുന്നവർക്ക് ബോണസിനൊപ്പം കുറഞ്ഞത് 20,000 രൂപയും പരമാവധി 50 ലക്ഷം രൂപയും ലഭിക്കും. ഇതിനിടയിൽ പോളിസി ഉടയുടെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ തുക നോമിനിയായി വച്ച വ്യക്തിക്കോ അല്ലെങ്കിൽ അവരുടെ അനന്തരാവകാശിക്കോ ലഭിക്കും.

നാല് വർഷം തുടർച്ചയായി പദ്ധതിയിൽ നിക്ഷേപം നടത്തുകയാണെങ്കിൽ ഉടമയ്കക്ക് വിവിധ ലോണുകളെടുക്കാനുമുളള അവസരവും ലഭിക്കും. അഞ്ച് വർഷത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ സാധിച്ചില്ലെങ്കിൽ മൂന്ന് വർഷം കാലാവധിയിൽ പദ്ധതി അവസാനിപ്പിക്കാനുളള സൗകര്യവും ഉണ്ട്. അഞ്ച് വർഷത്തിന് മുൻപ് പദ്ധതി അവസാനിക്കുകയാണെങ്കിൽ ബോണസിന്റെ ആനുകൂല്യം ലഭിക്കില്ല.


നിക്ഷേപം എങ്ങനെ
പണം പ്രതിമാസമായോ മൂന്ന് മാസത്തിലൊരിക്കലോ ആറ് മാസത്തിലൊരിക്കലോ അല്ലെങ്കിൽ ഒരു വർഷത്തിലൊരിക്കലോ നിക്ഷേപിക്കാം.ഇതുകൂടാതെ നിങ്ങളുടെ സൗകര്യം അനുസരിച്ച് രാജ്യത്തിന്റെ ഏത് ഭാഗത്തേക്ക് വേണമെങ്കിലും പദ്ധതി മാ​റ്റാവുന്നതാണ്.

ആർക്കൊക്കെ ചേരാം
മുൻപ് സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് മാത്രമേ ഈ പദ്ധതിയിൽ ചേരാൻ അവസരമുണ്ടായിരുന്നുളളൂ. എന്നാൽ 2017നുശേഷം ഡോക്ടർമാർ,എഞ്ചിനീയർമാർ,അഭിഭാഷകർ,മാനേജ്‌മെന്റ് കൺസൾട്ടന്റുമാർ,ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയവർക്കും ചേരാം. പദ്ധതിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഈ സൈ​റ്റിൽ ലഭ്യമാണ് https://www.indiapost.gov.in/Financial/Pages/Content/pli.aspx.