അമരാവതി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച തെന്നിന്ത്യൻ നടൻ അല്ലു അർജുനെതിരെ പൊലീസ് കേസെടുത്തു. വൈ.എസ്.ആർ.സി.പി എം.എൽ.എയും നന്ദ്‌യാലിലെ സ്ഥാനാർത്ഥിയുമായ ശില്പ രവിയെ മുൻകൂർ അനുമതിയില്ലാതെ സന്ദർശിച്ചതിനാണ് താരത്തിനെതിരെ കേസ്. സുഹൃത്തുകൂടിയായ ശില്പ രവിയുടെ വീട്ടിൽ ശനിയാഴ്ചയാണ് പിന്തുണയുമായി അല്ലു അർജുൻ സന്ദർശനം നടത്തിയത്. താരത്തെ കാണാൻ നൂറുകണക്കിന് ആരാധകർ റോഡിൽ തിങ്ങിനിറഞ്ഞത് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. പെരുമാറ്റച്ചട്ട ലംഘനത്തിന് എം.എൽ.എയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.