പഴയന്നൂർ: മായന്നൂർ ചിറങ്കരയിൽ നിന്നും സ്‌കൂട്ടർ മോഷ്ടിച്ച രണ്ടു പേർ പൊലീസിന്റെ പിടിയിൽ. ഒറ്റപ്പാലം ചുനങ്ങാട് പുളിക്കൽ വീട്ടിൽ അജ്മൽ, മായന്നൂർ ചിറങ്കര പീടിക പറമ്പിൽ വീട്ടിൽ അഖിൽ എന്നിവരാണ് പഴയന്നൂർ പൊലീസിന്റെ പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. പഴയന്നൂർ പൊലീസ് ഇൻസ്‌പെക്ടർ പി.ടി. ബിജോയ്, എസ്.ഐമാരായ സതീഷ് കുമാർ, ലിപ്‌സൺ സി.പി.ഒ നിപു നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.