മുംബയ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രമൺദീപ് സിംഗിന് മാച്ച് ഫീസിന്റെ ഇരുപത് ശതമാനം പിഴശിക്ഷ വിധിച്ച് ഐ.പി.എൽ അധികൃതർ. കഴിഞ്ഞ ദിവസം മുംബയ്‌ക്കെതിരായ മത്സരത്തിനിടെ ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് രമൺദീപിന് പിഴശിക്ഷ ലഭിച്ചതെന്ന് ഐ.പി.എൽ അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.