s

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിക്ക് സമീപം പിടിച്ചെടുത്ത ചൈനീസ് ഡ്രോണിൽ

ഹെറോയിൻ ശേഖരം കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് പഞ്ചാബ് പൊലീസും അതിർത്തി സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡ്രോണും ഹെറോയിനും പിടിച്ചെടുത്തത്. താൺ തരൺ ജില്ലയിൽ നിന്ന് രണ്ട് പാക്കറ്റ് ഹെറോയിനാണ് പിടിച്ചെടുത്തത്. സങ്കതാരം ഗ്രാമത്തിൽ നിന്ന് 2.175 കിലോഗ്രാം ഹെറോയിനും

ടിജെ സിംഗ് ഗ്രാമത്തിൽ നിന്ന് 569 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി ഫാസിക ജില്ലയിൽ ഡ്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ റൈതേവാലി ഭാവിനി ഗ്രാമത്തിന് സമീപത്തുനിന്ന് 550 ഗ്രാം ഹെറോയിൻ പാക്കറ്റ് കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു. മഞ്ഞ നിറമുള്ള ടേപ്പിൽ ചുറ്രിയാണ് മയക്കുമരുന്ന് എത്തിക്കുന്നത്. പാക്കറ്റുകളിൽ ലോഹ വളയങ്ങളും ലൈറ്റിംഗ് സ്റ്റിക്കുകളും ഘടിപ്പിച്ചിരുന്നു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.