കൊൽക്കത്ത: സന്ദേശ്ഖാലിയിൽ തൃണമൂൽ- ബി.ജെ. പി പ്രവർത്തകർ തമ്മിൽ സംഘർഷം. തൃണമൂൽ എം.എൽ.എ സുകുമാർ മേഹ്‌ത്തയുടെ സഹായി തതൻ ഗയാനെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രണ വിധേയമാക്കിയത്.
തൃണമൂൽ സർക്കാർ വ്യാജക്കേസുകൾ രജിസ്റ്റർ ചെയ്യുന്നുവെന്ന് ആരോപിച്ച് സന്ദേശ്ഖാലിയിൽ ഇന്നലെ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ പോലീസ് സ്‌റ്റേഷൻ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയായിരുന്നു ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായത്. എം.എൽ.എയുടെ സഹായിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.