d

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിനും പത്ത് ആശുപത്രികൾക്കും നേരെ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഡൽഹിയിലെ ബുരാരി,​ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രികളിലാണ് ഇമെയിൽ വഴി ആദ്യം ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ ബോംബ് സ്ക്വാഡും അഗ്നിശമന സേനയും ഉൾപ്പെടെ എത്തി തെരച്ചിൽ നടത്തിയിട്ടും ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരിശോധന തുടരുകയാണെന്നും സംശയാസ്‌പദമായ വസ്തുക്കളോ ഉപകരണങ്ങളോ ഇതുവരെ കണ്ടെത്താനായില്ലെന്നും പൊലീസ് അറിയ ിച്ചു.

ഹിന്ദ് റാവ് ആശുപത്രി ഉൾപ്പെടെ മറ്റ് ആശുപത്രികളിലേക്കും ഭീഷണി സന്ദേശമെത്തി.

വൈകിട്ട് 6.15ഓടെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കി കോൾ എത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിലെയും അഹമ്മദാബാദിലെയും സ്കൂളുകൾക്ക് നേരെ ഉണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തിയിരുന്നു.