sree

തിരുവനന്തപുരം: മുൻ ഐ.പി.എൽ ടീമായ കൊച്ചി ടസ്കേഴ്സ് കേരള താൻ ഉൾപ്പെടെയുള്ളവർക്ക് പ്രതിഫലം നൽകാനുണ്ടെന്നും അത് ഇനിയെങ്കിലും തരണമെന്നും മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് പറഞ്ഞു. രൺവീർ ഷോയിൽ പങ്കെടുക്കവേയാണ് ശ്രീയുടെ വെളിപ്പെടുത്തൽ. അവർ ഇപ്പോഴും താരങ്ങൾക്ക് പ്രതിഫലം നൽകാനുണ്ട്. നിങ്ങൾ മുത്തയ്യാ മരുളീധരൻ സാറിനേയൊ,​ മഹേലയേയൊ ഈ ഷോയിൽ വിളിക്കൂ. ആവർ പറയും. മക്കുല്ലവും ജഡേജയും ടീമിൽ ഉണ്ടായിരുന്നു. ബി.സി.സി.ഐ നിങ്ങൾക്ക് പണം നൽകിയിട്ടുണ്ട്. ദയവായി ഞങ്ങൾക്ക് നൽകാനുള്ള പണം നൽകുക. -ശ്രീപറഞ്ഞു. 2011 സീസണിൽ മാത്രമാണ ്കൊച്ചി ടസ്കേഴ്സ് ഐ.പി.എല്ലി കളിച്ചത്. ഗ്യാരണ്ടി തുക ഉൾപ്പെടെ അടയ്ക്കുന്നതിൽ പരാജയപ്പെട്ട ഫ്രാഞ്ചൈസിയെ പിന്നീട് ബി.സി.സി.ഐ വിലക്കി.