d

കൊല്ലൂർ: മൂകാംബിക സന്നിധിയിൽ ആദി ശങ്കരാചാര്യരുടെ ജന്മദിനം വിപുലമായി ആഘോഷിച്ചു. ഭക്തജന കൂട്ടായ്മയായ ശ്രീമൂകാംബിക ഡിവോട്ടീസ് ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ശങ്കര ജയന്തി ആഘോഷം നടന്നത്. മൂകാംബിക ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ഭക്തജന സംഗമത്തിൽ പ്രധാന അർച്ചകരായ ബ്രഹ്മശ്രീ നരസിംഹ അഡിഗ, സുബ്രഹ്മണ്യ അഡിഗ, എഴുത്തുകാരനും പ്രഭാഷകനുമായ പി. ആർ. നാഥൻ, പദ്മശ്രീ ബാലൻ പൂതരി എന്നിവർ വിശിഷ്ടാതിഥികളായി. തുടർന്ന് കുടജാദ്രിയിലെ ശങ്കരപീഠത്തിൽ പ്രത്യേകപൂജയും നടന്നു.