d

ന്യൂഡൽഹി : അമേരിക്കയെയും യു.എ.ഇയെയും പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന. കഴിഞ്ഞ സാമ്പത്തിക വർഷതം ചൈനയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 11,​840 കോടി ഡോളറായാണ് ഉയർന്നത്. ഇതേ കാലയളവിൽ ചൈനയിലേക്കുള്ള കയറ്റുമതി 1667 കോടി ഡോളറിലെത്തി. 8.7 ശതമാനമാണ് ഉയർച്ച. ചൈനയിൽ നിന്നുള്ള ഇറക്കുമതിയാകട്ടെ 3.24 ശതമാനം വർദ്ധി്ച് 10170 കോടി ഡോളറിലെത്തി.

​ഇ​തോ​ടൊ​പ്പം​ ​ചൈ​ന​യി​ൽ​ ​നി​ന്നു​ള്ള​ ​ഇ​റ​ക്കു​മ​തി​ 3.24​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ച് 10,170​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തി.

ഇ​രു​മ്പ​യി​ര്,​ ​പ​രു​ത്തി​ ​നൂ​ൽ,​ ​വ​സ്ത്ര​ങ്ങ​ൾ,​ ​കൈ​ത്ത​റി,​ ​സു​ഗ​ന്ധ​വ്യ​ജ്ഞ​ന​ങ്ങ​ൾ,​ ​പ​ഴ​ങ്ങ​ൾ,​ ​പ​ച്ച​ക്ക​റി​ക​ൾ,​ ​പ്ളാ​സ്റ്റി​ക്,​ ​ലി​നോ​ലി​യം​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​പ്ര​ധാ​ന​മാ​യും​ ​ഇ​ന്ത്യ​ ​ചൈ​ന​യി​ലേ​ക്ക് ​ക​യ​റ്റി​ ​അ​യ​ക്കു​ന്ന​ത്.​

ഗ്ളോ​ബ​ൽ​ ​ട്രേ​ഡ് ​റി​സ​ർ​ച്ച് ​ഇ​നി​ഷ്യേ​റ്റീ​വി​ന്റെ​(​ജി.​ ​ടി.​ ​ആ​ർ.​ ​ഇ​)​ ​ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ​ചൈ​ന​യി​ലേ​ക്കു​ള്ള​ ​ക​യ​റ്റു​മ​തി​യി​ൽ​ 2019​ന് ​ശേ​ഷം​ 0.6​ ​ശ​ത​മാ​നം​ ​ഇ​ടി​വു​ണ്ടാ​യ​പ്പോ​ൾ​ ​ഇ​റ​ക്കു​മ​തി​ 44.7​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന് 10,175​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.​ ​ഇ​തോ​ടെ​ ​ചൈ​ന​യു​മാ​യു​ള്ള​ ​വ്യാ​പാ​ര​ ​ക​മ്മി​യി​ൽ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​വ​ൻ​ ​വ​ർ​ദ്ധ​ന​യാ​ണ് ​ദൃ​ശ്യ​മാ​യ​ത്.​ 2018​-19​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ 5,537​ ​കോ​ടി​ ​ഡോ​ള​റാ​യി​രു​ന്ന​ ​വ്യാ​പാ​ര​ ​ക​മ്മി​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ 8,509​ ​കോ​ടി​ ​ഡോ​ള​റി​ലേ​ക്ക് ​കു​തി​ച്ചു​യ​ർ​ന്നു.

2014​-15​ ​മു​ത​ൽ​ 2017​-18​ ​വ​രെ​ ​ചൈ​ന​യാ​യി​രു​ന്നു​ ​ഇ​ന്ത്യ​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വ്യാ​പാ​ര​ ​പ​ങ്കാ​ളി.​ 2021​-22​ ​വ​ർ​ഷ​ത്തി​ലും​ ​ചൈ​ന​യാ​ണ് ​ഒ​ന്നാം​ ​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന​ത്.​ 2014​-15​ ​വ​രെ​ ​യു.​ ​എ.​ ​ഇ​യാ​യി​രു​ന്നു​ ​ഇ​ന്ത്യ​യു​ടെ​ ​പ്ര​ധാ​ന​ ​വ്യാ​പാ​ര​ ​പ​ങ്കാ​ളി.

2021​-22,​ 2022​-23​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​യു.​ ​എ​സാ​യി​രു​ന്നു​ ​ഇ​ന്ത്യ​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വ്യാ​പാ​ര​ ​പ​ങ്കാ​ളി.​ 2023​-24​ ​വ​ർ​ഷ​ത്തി​ൽ​ ​അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള​ ​ക​യ​റ്റു​മ​തി​ 1.32​ ​ശ​ത​മാ​നം​ ​കു​റ​ഞ്ഞ് 7,750​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തി.​ ​ ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​അ​മേ​രി​ക്ക​യു​മാ​യു​ള്ള​ ​മൊ​ത്തം​ ​വ്യാ​പാ​രം​ 11,830​ ​കോ​ടി​ ​ഡോ​ള​റാ​ണ്.​ അ​തേ​സ​മ​യം​ ​ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​ ​ഇ​റ​ക്കു​മ​തി​ 20​ ​ശ​ത​മാ​നം​ ​കു​റ​ഞ്ഞ് 4,080​ ​കോ​ടി​ ​ഡോ​ള​റാ​യി. പ​ത്ത് ​വ​ർ​ഷ​ത്തി​നി​ടെ​ ​ഇ​ന്ത്യ​യു​ടെ​ ​വ്യാ​പാ​ര​ ​ബ​ന്ധ​ങ്ങ​ളി​ൽ​ ​കാ​ത​ലാ​യ​ ​മാ​റ്റ​ങ്ങ​ളാ​ണ് ​ദൃ​ശ്യ​മാ​കു​ന്ന​ത്.​ ​ക്രൂ​ഡോ​യി​ൽ​ ​ഇ​റ​ക്കു​മ​തി​യി​ൽ​ ​അ​ധി​ഷ്ഠി​ത​മാ​യ​ ​വ്യാ​പാ​ര​ത്തി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​ഉ​ത്പ​ന്ന​ങ്ങ​ളി​ലേ​ക്കും​ ​വി​പ​ണി​ക​ളി​ലേ​ക്കും​ ​ഇ​ന്ത്യ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ്.