rcb

ബം​ഗ​ളൂ​രു​:​ ​തുടർച്ചയായ അഞ്ചാം ജയവുമായി ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​ഡ​ൽ​ഹി​ ​ക്യാ​പി​റ്റ​ൽ​സി​നെ​ 47 റൺസിന് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേഓഫ് പ്രതീക്ഷ നിലനിറുത്തി. തോൽവി ഡൽഹിയുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മേൽ കരിനിഴലാണ്. ജയത്തോടെ ബംഗളൂരു ഡൽഹിയെ ആറാം സ്ഥാനത്താക്ക് പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തി.

ബംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമിയിൽ നടന്ന പോരാട്ടത്തിൽ ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ആതിഥേയർ 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 187​ ​റ​ൺ​സെ​ടു​ത്തു.​ ​മറുപടിക്കിറങ്ങിയ ഡൽഹി 19.1 ഓവറിൽ 140 റൺസിന് ഓൾഔട്ടായി. വിലക്ക് ലഭിച്ച പന്തിന് പകരം നായകനായ അക്ഷർ പട്ടേലാണ് (39 പന്തിൽ 57)​ ഡൽഹിയുടെ ടോപ് സ്കോറർ. ഷായ് ഹോപ്പ് (29)​,​ ജേക്ക് ഫ്രേസർ മക്‌ഗുർക് (21)​ എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 30 റൺസെടുക്കുന്നതിനിടെ ഡൽഹിക്ക് 4 വിക്കറ്റ് നഷ്ടമായിരന്നു. ജേക്കിന്റെയും സ്റ്റബ്‌സിന്റെയും (4)​ റണ്ണൗട്ടുകൾ ഡൽഹിയുടെ തോൽവിയിൽ നിർണായമായി. യഷ് ദയാൽ ആർ.സി.ബിക്കായി 3 വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെ‌ർഗൂസൻ 2 വിക്കറ്റ് വീഴ്ത്തി.

അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ര​ജ​ത് ​പ​ട്ടീ​ദാ​റാ​ണ് ​(32​ ​പ​ന്തി​ൽ​ 52​)​​​ ​ആ​ർ.​സി.​ബി​യു​ടെ​ ​ടോ​പ് ​സ്കോ​റ​ർ.​ ​
വി​ൽ​ ​ജാ​ക്സ് ​(41​)​​,​​​ ​കാ​മ​റൂ​ൺ​ ​ഗ്രീ​ൻ​ ​(​പു​റ​ത്താ​കാ​തെ​ 32​)​​,​​​ ​വി​രാ​ട് ​കൊ​ഹ‌്ലി​ ​(13​ ​പ​ന്തി​ൽ​ 27​ ​എ​ന്നി​വ​രും​ ​ന​ല്ല​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​ ​ആ​ർ.​സി.​ബി​ ​ജേ​ഴ്സി​യി​ൽ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യു​ടെ​ 250​-ാം​ ​മ​ത്സ​ര​മാ​യി​രു​ന്നു​ ​ഇ​ത്.​
​ഡ​ൽ​ഹി​ക്കാ​യി​ ​റാ​സി​ക് ​സ​ലാ​മും​ ​ഖ​ലീ​ൽ​ ​അ​ഹ​മ്മ​ദും​ 2​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.​ ​പ​ട്ടീ​ദാ​റും​ ​ജാ​ക്സും​ 3​-ാം​വി​ക്ക​റ്റി​ൽ​ 53​ ​പ​ന്തി​ൽ​ കൂ​ട്ടി​ച്ചേ​ർ​ത്ത​ 88​ ​റ​ൺ​സാ​ണ് ​ബം​ഗ​ളൂ​രു​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ല്.​ ​ഇ​വ​ർ​ ​ന​ൽ​കി​യ​ ​ന​ല് ​ക്യാ​ച്ചു​ക​ൾ​ ​ഫീ​ൽ​ഡ​ർ​മാ​ർ​ ​കൈ​വി​ട്ട​ത് ​ഡ​ൽ​ഹി​ക്ക് ​തി​രി​ച്ച​ടി​യാ​യി.