epl

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കീരിടപ്പോര് കടുപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ആഴ്സനൽ പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാമതെത്തി. 20-ാം മിനിട്ടിൽ ലിയാനർഡൊ ട്രൊസാർഡാണ് ആഴ്സനലിന്റെ വിജയഗോൾ നേടിയത്. 37 മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ആഴ്സനലിനുള്ളത്. ആഴ്സനലിനേക്കാൾ ഒരു മത്സരം കുറവ് കളിച്ചതിന്റെ മുൻതൂക്കമുള്ള മാഞ്ചസ്റ്റർ സിറ്റി 36 മത്സരങ്ങളിൽ നിന്ന് 85 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തൊട്ടുപിന്നിലുണ്ട്. ടോട്ടൻഹാമിനും വെസ്റ്റ്ഹാമിനും എതിരേയാണ് സിറ്റിയ്ക്ക് ഇനി മത്സരമുള്ളത്. എവർട്ടണുമായിട്ടുള്ല മത്സരമാണ് ആഴ്നലിന് അവശേഷിക്കുന്നത്.