d

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനും പൊതുധാർമ്മികത ലംഘിക്കുകയും ചെയ്തതിന് 24 പേർ പിടിയിൽ. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതന് നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായിരുന്നു പരിശോധന നടത്തിയത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ യൂണിറ്റാണ് ഇവരെ പിടികൂടിയത്. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ നാല് പ്രവാസികളെ അനധികൃത മദ്യനിർമ്മാണത്തിന് പിടികൂടിയിരുന്നു. കുവൈറ്റിലെ ഉമ്മുൽ ഹൈമാൻ ഏരിയയിൽ പ്രവർത്തിച്ചിരുന്ന പ്രാദേശിക മദ്യനിർമ്മാണ ശാലയിൽ അൽ അഹമ്മദി അധികൃതരാണ് പരിശോധന നടത്തിയത്. ലഹരി പദാർത്ഥങ്ങൾ അടങ്ങിയ 214 വലിയ ബാരലുകൾ, എട്ട് ഡിസ്റ്റിലേഷൻ ബാരലുകൾ, വിൽപ്പനയ്‌ക്ക് തയ്യാറായ 400 കുപ്പി മദ്യം, മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന 500 ബാഗ് നിർമ്മാണ സാമഗ്രികൾ, പാക്കേജിംഗിനായി സൂക്ഷിച്ച 1,600 ഒഴിഞ്ഞ കുപ്പികൾ എന്നിവയുൾപ്പെടെ കണ്ടെടുത്തു. പ്രാദേശികമായി പ്രവർത്തിക്കുന്ന മദ്യശാലയെ കുറിച്ച് അബ്ദുള്ള, അലി സബാഹ് അൽ സാലിം പോർട്ട് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.