f

തൃശ്ശൂർ: കേരള കാർഷിക സർവകലാശാല വിവിധ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതിയ കോഴ്‌സുകളിലേക്കുൾപ്പടെയുളള അപേക്ഷയാണ് ക്ഷണിച്ചത്. കോഴ്‌സുകളുടെ പ്രോസ്‌പെക്ടസ്, ഫീസ് ഘടന, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങൾ www.admissions.kau.in എന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി: കൃഷിശാസ്ത്രം, ഓർഗാനിക് അഗ്രികൾച്ചർ എന്നീ ഡിപ്ലോമ കോഴ്‌സുകൾ ജൂൺ 14, മറ്റു കോഴ്‌സുകൾ ജൂൺ 11. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872438139, 04872438143

ഡോക്ടറേറ്റ് നേടി

കേരള സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ വിഷ്ണു.പി ഡോക്ടറേറ്റ് നേടി. തേവന്നൂർ രത്നമംഗലത്ത് പരമേശ്വരൻപിള്ളയുടെയും
ഉഷാകുമാരിയുടെയും മകനാണ്. ഭാര്യ ദേവി കല്യാണി. മകൻ യജുർവേദസ്. വാഴൂർ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ
പ്രൊഫ.ഡോ.ബി. ഗോപകുമാറിന്റെ കീഴിലായിരുന്നു ഗവേഷണം.

തിരുവനന്തപുരം : എൻജിനീയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂൺ 5 മുതൽ 9 വരെ നടത്തും. കീം പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് 5 മുതൽ 9 വരെ IISER Aptitude Test (IAT ) പോലുള്ള മറ്റു പരീക്ഷകളുണ്ടെങ്കിൽ വിവരങ്ങൾ ഇന്ന് വൈകിട്ട് 6നകം അറിയിക്കണം.

തിരുവനന്തപുരം: എൻജിനീയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ അപേക്ഷയിൽ നൽകിയ ഫോട്ടോ,ഒപ്പ്,പേര് എന്നിവ സൂക്ഷ പരിശോധന നടത്തി വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ന്യൂനതകളുണ്ടെങ്കിൽ ഇന്ന് വൈകിട്ട് 3നകം ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. നേരിട്ടോ, തപാൽ മുഖേനയോ, ഇ-മെയിൽ ലഭിക്കുന്ന രേഖകൾ പരിഗണിക്കില്ല.

ന്യൂഡൽഹി : സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ പുറത്തുവന്നേക്കുമെന്ന് റിപ്പോർട്ടുകൾ. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാക്കിയ കേന്ദ്രസർക്കാരിന്റെ ഡിജിലോക്കർ പ്ലാറ്റ്ഫോമിന്റെ എക്സ് അക്കൗണ്ടിലാണ് ഈ സൂചന. പരീക്ഷാഫലം ഉടൻ വരുമെന്നും ഡിജിലോക്കർ മുഖേന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നുമാണ് അറിയിച്ചത്.cbseservices.digilocker.gov.in/activatecbse എന്ന വെബ്സൈറ്റിൽ കയറി വിദ്യാർത്ഥികൾ അക്കൗണ്ട് കൺഫേം ചെയ്യണം. ഫലം ജൂൺ 20ന് ശേഷമെന്നാണ് സി.ബി.എസ്.ഇ കേന്ദ്രങ്ങൾ സൂചിപ്പിച്ചിരുന്നത്.