pic

ജക്കാർത്ത : ഇൻഡോനേഷ്യയിലെ വെസ്റ്റ് സുമാത്ര പ്രവിശ്യയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 34 മരണം. 16 പേരെ കാണാനില്ല. ശനിയാഴ്ച രാത്രി മുതലാണ് ഇവിടെ വെള്ളപ്പൊക്കം ആരംഭിച്ചത്. നിരവധി വീടുകൾക്കും പാലങ്ങൾക്കും കേടുപാടുണ്ട്. വ്യാപക കൃഷിനാശവുമുണ്ടായി. മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ട റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. ഇതിനിടെ മൗണ്ട് മറാപി അഗ്നിപർവതത്തിന്റെ ചരിവുകളിൽ നിന്ന് പാറകളും ചാരവും താഴേക്ക് ഒഴുകിയത് നാശനഷ്ടങ്ങളുടെ തോത് വർദ്ധിപ്പിച്ചു.