beauty

മുടി, ചർമം, നഖം തുടങ്ങിയവയുടെ സംരക്ഷണത്തിനായി പല തരത്തിലുള്ള സാധനങ്ങൾ വാങ്ങി പരീക്ഷിക്കാറുള്ളവരാണ് ഭൂരിഭാഗവും. എന്നാൽ, ചിലപ്പോൾ എന്തൊക്കെ സൗന്ദര്യ വർദ്ധക വസ്‌തുക്കൾ ഉപയോഗിച്ചാലും നിങ്ങൾക്ക് മാറ്റം കാണാൻ സാധിക്കില്ല. ഇതിന് കാരണം ശരീരത്തിലുണ്ടാകുന്ന പോഷകത്തിന്റെ കുറവാണ്. ഈ പ്രശ്നം പരിഹരിക്കാതെ നിങ്ങൾ എന്തൊക്കെ നോക്കിയിട്ടും യാതൊരു പ്രയോജനവും ലഭിക്കില്ല.

ഒരൊറ്റ പാനീയം കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ പ്രശ്‌‌നവും മാറ്റാൻ സാധിക്കുന്നതാണ്. മുടിയുടെയും ചർമത്തിന്റെയും അഴക് വർദ്ധിപ്പിക്കുമെന്നത് മാത്രമല്ല, വളരെയധികം രുചികരവുമാണ് ഈ സ്‌മൂത്തി. ഇതിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ ആണ് നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. സ്‌മൂത്തി തയ്യാറാക്കാൻ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

1.പംകിൻ സീഡ് - 1 ടേബിൾസ്‌പൂൺ

2.സൺഫ്ലവർ സീഡ് - 1 ടേബിൾസ്‌പൂൺ

3.കപ്പലണ്ടി - 1 ടേബിൾസ്‌പൂൺ

4.ബദാം - 5 എണ്ണം

5.കശുവണ്ടി - 4 എണ്ണം

6.ഉണക്ക മുന്തിരി - 8 എണ്ണം

7.കുരു കളഞ്ഞ ഈന്തപ്പഴം - 2 എണ്ണം

8. പഴം - 1 എണ്ണം

9. ഫ്ലാക്‌‌സീഡ് - അര സ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒന്ന് മുതൽ ഏഴ് വരെയുള്ള ചേരുവകളെല്ലാം അര ഗ്ലാസ് വെള്ളം ചേർത്ത് രാത്രി മുഴുവൻ കുതിർക്കാൻ വയ്‌ക്കുക. രാവിലെ ഇതെടുത്ത് മിക്‌സിയുടെ ജാറിലേക്ക് മാറ്റിയ ശേഷം പഴം അരിഞ്ഞത്, 1 കപ്പ് വെള്ളം, എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിനെ ഒരു ഗ്ലാസിലേക്ക് മാറ്റി ഫ്ലാക്‌സീഡ് കൂടി ചേർത്ത് കഴിക്കാവുന്നതാണ്.