esther-anil

ബാലതാരമായെത്തി പിന്നീട് നായികയായി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ അനിൽ. ജയസൂര്യ നായകനായ നല്ലവൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ എസ്തറിന് ബ്രേക്ക് നൽകിയത് ദൃശ്യം സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഇളയമകളുടെ വേഷമാണ്. ദൃശ്യത്തിന്റെ തമിഴ്,​ തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു. ​ ഓൾ എന്ന ചിത്രത്തിലൂടെ നായികയായും എസ്തർ അരങ്ങേറ്റം കുറിച്ചു. അവതാരകയായും എസ്‌തർ കയ്യടി നേടിയിരുന്നു.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എസ്തർ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കുന്ന എസ്‌തറിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. മാലദ്വീപിലാണ് എസ്‌തർ അവധിക്കാലം ആഘോഷിക്കുന്നത്. ഇവിടെനിന്ന് പങ്കുവച്ച ഗ്ളാമ‌ർ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

View this post on Instagram

A post shared by ESTHER ANIL (@_estheranil)

View this post on Instagram

A post shared by ESTHER ANIL (@_estheranil)

അതേസമയം, അവധിയാഘോഷിക്കാൻ എസ്‌തർ തിരഞ്ഞെടുത്ത സ്ഥലത്തെ പലരും കമന്റുകളിലൂടെ വിമ‌ർശിക്കുന്നുണ്ട്. മാലദ്വീപിൽ പോയത് നിരാശ നൽകിയെന്നും ഇന്ത്യൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് പലരും കമന്റ് ചെയ്തത്.