milk

ഏത് പ്രായത്തിലും പൂർണ ആരോഗ്യവാൻമാരായിരിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിനായി നാം പല പരീക്ഷണങ്ങളും നടത്താറുണ്ട്. ചിലർ ഭക്ഷണക്രമത്തിൽ ശരിയായ ചിട്ടകൾ പിന്തുടരുമ്പോൾ മ​റ്റുചിലർ ദിവസേന വ്യായാമവും യോഗയും പോലുളള കാര്യങ്ങൾ ചെയ്യാറുണ്ട്. എന്നാൽ ഇത്രയൊക്കെ ചെയ്തിട്ടും ഫലം കിട്ടാത്തവരും ഉണ്ട്.

സോഷ്യൽമീഡിയയിൽ പ്രമുഖരടക്കം നിരവധിയാളുകൾ അവരുടെ ആരോഗ്യരഹസ്യങ്ങൾ വെളിപ്പെടുത്താറുണ്ട്. എന്നാൽ അടുത്തിടെ ഒരു 40കാരൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബീഹാറിലെ മധുബാനി ജില്ലയിലെ നാഗ്ദാ ഗ്രാമത്തിലുളള താരകേശ്വർ മിശ്രയാണ് എന്ന സന്യാസിയാണ് ആരോഗ്യരഹസ്യം തുറന്നുപറഞ്ഞിരിക്കുന്നത്.

tarakeshwar-mishra

താൻ ദിവസവും 250 ഗ്രാം പാൽ മാത്രമാണ് കുടിക്കാറുളളതെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ 88 ദിവസങ്ങളായി തന്റെ ഭക്ഷണം പാലാണെന്നും താരകേശ്വർ പറയുന്നു. ഞാൻ പൂർണ ആരോഗ്യവാനാണ്. ഇത് പിന്തുടരുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. ഞാൻ ശനി ദേവനെയാണ് ആരാധിക്കുന്നത്. അതിനാൽത്തന്നെ ഗ്രാമത്തിൽ ശനി ദേവന്റെ ഒരു ക്ഷേത്രം പണി കഴിപ്പിക്കുകയെന്നത് ആഗ്രഹമാണ്. ഇത് നിറവേറ്റാനായി കുറച്ചുപേർ സഹായിച്ചു. പക്ഷെ നിർമാണം പൂർത്തിയായില്ല. നിർമാണം പൂർത്തിയാക്കുന്നതുവരെ പാല് മാത്രമേ ഭക്ഷണമാക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.