sleeping

ഇതുവരെ അനുഭവിക്കാത്ത അത്രയും കൊടുംചൂടിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ആളുകൾ വിയർത്തുകുളിക്കുകയാണ്. ഫാനും എ സിയുമൊക്കെയാണ് ഏക ആശ്വാസം. കടം വാങ്ങിപ്പോലും ഇവയൊക്കെ വാങ്ങിക്കൊണ്ടുപോകുന്നവരുമുണ്ട്. ഇരുപത്തിനാല് മണിക്കൂറോ, അല്ലെങ്കിൽ രാത്രി മുഴുവനായും മിക്ക വീടുകളിലും ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പ്രവർത്തിപ്പിക്കാൻ എത്ര രൂപയുടെ വൈദ്യുതി ചെലവാകും?


ഫൈവ് സ്റ്റാർ ആണെന്നോ കുറച്ച് കറന്റ് മാത്രം മതിയെന്നൊക്കെയുള്ള പരസ്യങ്ങൾ കണ്ടാണ് നമ്മൾ ഫാനുകൾ വാങ്ങുന്നത്. ഇത്തരം പരസ്യങ്ങൾ എത്രത്തോളം വിശ്വസനീയമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു ഫാൻ പ്രവർത്തിപ്പിക്കുന്നത് വൈദ്യുതി ബില്ലിൽ എത്രമാത്രം മാറ്റം ഉണ്ടാക്കും?


ഒരു ഫാൻ എത്ര ഊർജ്ജം ഉപയോഗിക്കുന്നു?

ഫാൻ ഉപയോഗിക്കുമ്പോൾ വലിയ ചാർജ് ആകില്ലെന്ന് കരുതുന്ന നിരവധി പേരുണ്ട്. എന്നാൽ എത്ര രൂപയുടെ ഊർജമാണ് ഫാനിന് വേണ്ടതെന്ന് നമുക്ക് കണ്ടെത്താൻ സാധിക്കും. ആദ്യം, നിങ്ങൾ ഫാനിന്റെ 'വാട്ടേജ്' കണ്ടെത്തുക.


ഇനി കുറച്ച് കണക്ക് കൂടി അറിയണം. ഈ 'വാട്ടേജ്' കിലോവാട്ട് ഹൗവേഴ്സിലേക്ക് മാറ്റണം. ഇതിനെ 1000 കൊണ്ട് ഹരിച്ചാൽ ഒരു മണിക്കൂർ എത്ര ഊർജം ഉപയോഗിക്കുന്നുണ്ടെന്ന് അപ്പോൾ മനസിലാക്കാം. ഉദാഹരണത്തിന് നിങ്ങളുടെ ഫാൻ 70 വാട്ട് ഔട്ട്പുട്ട് ആണെങ്കിൽ 70 നെ 1000 കൊണ്ട് ഹരിക്കണം. 0.07 ലഭിക്കും. ഒരു മണിക്കൂർ ഇതാണ് ലഭിച്ചത്. ഇനി എത്ര മണിക്കൂറാണോ ഫാൻ ഇട്ടത് അത് ഈ സംഖ്യയോട് ഗുണിച്ചാൽ മതി. 12 മണിക്കൂർ ഉപയോഗിക്കുകയാണെങ്കിൽ, 0.07kW നെ 12 കൊണ്ട് ഗുണിക്കുക. 0.84kW എന്ന് ലഭിക്കും.

sleeping

രാത്രി മുഴുവൻ ഫാനിട്ടാൽ എത്ര രൂപ ചെലവാകും?

എല്ലാ ഫാനിനും ഒരേ തുകയായിരിക്കില്ല ചെലവാകുക. വൈദ്യുതി ബിൽ നോക്കുക. അതിൽ എത്ര വൈദ്യുതി നമ്മൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ശ്രദ്ധിക്കണം. ഇതുവച്ചിട്ടാണ് ചെലവ് കാണേണ്ടത്. ഉദാഹരണത്തിന് യുകെയുടെ കാര്യം എടുക്കാം. 2024 ഏപ്രിലിലെ ബില്ലിൽ 24.50വരെ കിലോവാട്ടിന് ഈടാക്കുന്നുവെന്ന് വയ്ക്കുക. ഫാനിന് 0.84kW ആണ് ചെലവായതെങ്കിൽ, കിലോവാട്ട് ഗുണിക്കണം സമയം(മണിക്കൂർ) ഗുണിക്കണം ഒരു കിലോവാട്ടിന്റെ ചെലവ്( The equation is: cost = power (kilowatt) × time (hour) × cost of 1 kWh) എന്ന സമവാക്യമാണ് ഇവിടെ ഉപയോഗിക്കേണ്ടത്.

ഫാൻ റൂം കൂളാക്കുമോ?

ഫാൻ റൂം കൂളാക്കാൻ സഹായിക്കുമെന്നാണ് മിക്കവരുടെയും ധാരണ. അതിനാൽത്തന്നെ കിടപ്പുമുറിയിലെയും മറ്റും ഫാനുകൾ നേരത്തെ ഇട്ടുവച്ച്, ഉറങ്ങാൻ ചെല്ലുമ്പോഴേക്ക് മുറി കുളാകട്ടെ എന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ ഇത് ഒരു തെറ്റിദ്ധാരണ മാത്രമാണത്രേ. ഫാനിന് ഒരു മുറി മുഴുവൻ തണുപ്പിക്കാൻ കഴിയില്ലെന്നാണ് പറയപ്പെടുന്നത്, പക്ഷേ അവയ്ക്ക് നിങ്ങളെ തണുപ്പിക്കാൻ കഴിയും.

fan

കാറ്റ് നിങ്ങളുടെ ശരീരത്തിൽ തഴുകുമ്പോൾ ശരീരത്തിന്റെ താപനില കുറയും, പക്ഷേ മുറിക്കുള്ളിലെ ചൂടിൽ കാര്യമായ്‌ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അതിനാൽ നിങ്ങൾ മുറിയിലില്ലാത്തപ്പോൾ ഫാൻ വെറുതെ ഇട്ടുവച്ചിട്ട് കാര്യമില്ലത്രേ. മാത്രമല്ല അത് പാഴ് ചെലവ് കൂടിയാണെന്ന് ഓർക്കുക.

ചെലവില്ലാതെ അകത്തളം കൂളാകാൻ

പകൽ സമയത്ത് കർട്ടനുകൾ മാറ്റരുത്. മുറിക്കുള്ളിലേക്ക് വെയിലും ചൂടും എത്തുന്നത് ഇത് തടയും. ഇളം കളറുള്ള കർട്ടൻ വേണം ഉപയോഗിക്കാൻ. വീടിന് തണുപ്പ് നിലനിർത്താൻ സഹായിക്കും. കടും കളർ ചൂടിനെ വേഗം ആകർഷിക്കും.

രാത്രി ജാലകങ്ങൾ തുറക്കുന്നത് ചെലവില്ലാതെ തണുപ്പുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. പക്ഷേ ഇഴജന്തുക്കളെ സൂക്ഷിക്കണം. ഉറങ്ങുന്നതിന് മുമ്പ് കുളിക്കുന്നത് ഒരു പരിധിവരെ ചൂടിനെ ചെറുക്കുന്നു. ഒരു വലിയ പാത്രത്തിൽ ഐസ് അല്ലെങ്കിൽ തണുത്ത വെള്ളം ഫാനിന് കീഴിൽ വയ്ക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും.