ലഖ്നൗ: ഉത്തർപ്രദേശിൽ ട്രക്കും ട്രാക്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. 17 പേർക്ക് പരിക്കേറ്റു.
സംഭാൽ-ഹസൻപൂർ റോഡിൽ ദീപ് പുർ തണ്ടയ്ക്ക് സമീപം ഞായറാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്. ഘാസി റാം (60), മഹിപാൽ (55), ഗുമാനി (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുലന്ദ്ഷഹർ ജില്ലയിലെ അനുപ്ഷഹറിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരികെ വരുകയായിരുന്ന ലഖൻപൂർ നിവാസികളാണ് അപകടത്തിൽപ്പെട്ടത്. അപകടശേഷം ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നും ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.