rahul-gandhi

ലക്‌നൗ: റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ താൻ ഉടൻ വിവാഹിതനാകുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റാലിയിലെത്തിയവരുടെ ചോദ്യത്തോടായിരുന്നു രാഹുലിന്റെ പ്രതികരണം. ആൾക്കൂട്ടത്തിന്റെ ചോദ്യം ആദ്യം രാഹുലിന് മനസിലായില്ല. തുടർന്ന് ചോദ്യമെന്താണെന്ന് അദ്ദേഹം വേദിയിലും സദസിലുമുള്ളവരോട് ചോദിച്ചു. പിന്നീട് ചോദ്യം മനസിലായപ്പോഴാണ് 'എനിക്ക് ഉടൻ വിവാഹം കഴിക്കേണ്ടി വരും" എന്ന രാഹുലിന്റെ മറുപടി. പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കമുള്ള വേദിയിലായിരുന്നു രാഹുലിന്റെ പ്രതികരണം.