pic

ജക്കാർത്ത: ഇൻഡോനേഷ്യയിലെ ഇബു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. 5 കിലോമീറ്റർ ഉയരത്തിലേക്ക് ചാരം തെറിച്ചു. ഇന്നലെ പ്രാദേശിക സമയം രാവിലെ 9.12നായിരുന്നു വിദൂര ദ്വീപായ ഹാൽമഹേരയിലുള്ള ഇബുവിൽ പൊട്ടിത്തെറിയുണ്ടായത്. അഗ്നിപർവതത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവ് നിരോധിത മേഖലയായി പ്രഖ്യാപിച്ചു. 127 സജീവ അഗ്നിപർവതങ്ങളാണ് ഇൻഡോനേഷ്യയിലുള്ളത്. അടുത്തിടെ,​ നോർത്ത് സുലവേസിയിലെ റുവാംഗ് അഗ്നിപർവതം പൊട്ടിത്തെറിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു.