a

ന്യൂഡൽഹി : ഇന്ന് കൊടിയേറുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമയ്‌ക്ക് മത്സര വിഭാഗത്തിലുൾപ്പെടെ ശക്തമായ സാന്നിദ്ധ്യം. വിവിധ വിഭാഗങ്ങളിലായി എട്ട് ഇന്ത്യൻ സിനിമകൾ,​ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാര മത്സരത്തിനുൾപ്പെടെ. പായൽ കപാഡിയ സംവിധാനം ചെയ്‌ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ആണ് ഈ വിഭാഗത്തിലെ ഇന്ത്യൻ സിനിമ. ഇതിൽ തീവ്രമായ അഭിനയ മുഹൂ‌ത്തങ്ങൾ കാഴ്ചവയ്ക്കുന്നത് രണ്ട് മലയാളി നടിമാരാണ്. കനി കുസ‌ൃതിയും ദിവ്യ പ്രഭയും.

മുപ്പത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ പാം ഡി ഓറിന് മത്സരിക്കുന്നത്. 1994ൽ ഷാജി എൻ കരുണിന്റെ സ്വം ആണ് ഒടുവിൽ മത്സരിച്ചത്. ലോകപ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന് പ്രശസ്തമായ പിയർ ആൻജിനോ പുരസ്കാരം സമ്മാനിക്കുന്നതും അഭിമാന മുഹൂർത്തമാണ്. മേയ് 14 മുതൽ 25 വരെയാണ് മേള.

ഫെസ്റ്റിവലിലെ മറ്റ്

ഇന്ത്യൻ സിനിമകൾ

സന്തോഷ്: സംവിധാനം ബ്രിട്ടീഷ് - ഇന്ത്യൻ ചലച്ചിത്രകാരി സന്ധ്യാ സൂരി. അൺസെർട്ടൻ റിഗാർഡ്സ് വിഭാഗം

സൺ ഫ്ലവേഴ്സ് വെയർ ദ ഫസ്റ്റ് വൺസ് നോ: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ ഒരുക്കിയ 16 മിനിറ്റ് ചിത്രം സംവിധാനം ചിദാനന്ദ. എസ് നായിക്. ലാ സിനിഫ് മത്സര വിഭാഗം.

മന്ഥൻ: ശ്യാം ബെനിഗലിന്റെ വിഖ്യാത ചിത്രം ( 1976). റീമാസ്റ്റേർഡ് പതിപ്പ്. ക്ലാസിക് സിനിമ വിഭാഗം

സിസ്റ്റർ മിഡ്നൈറ്റ്: സംവിധാനം കരൺ കന്ധാരി. ഡയറക്ടേഴ്സ് ഫോർട്ട‌്നൈറ്റ് വിഭാഗം

ഷോപ്പിംഗ്: സംവിധാനം കോൺസ്റ്റാന്റിൻ ബോജനാവോ. ബൾഗേറിയൻ സിനിമയാണ്. ഇന്ത്യൻ താരങ്ങൾ. അൺസെർട്ടൻ റിഗാർഡ് വിഭാഗം

ഇൻ ദ റിട്രീറ്റ്: സംവിധാനം മൈസാം അലി. ഇറാനിൽ ജനിച്ച ലഡാക്ക് സ്വദേശി. അസോസിയേഷൻ ഫോർ ദ ഡിസ്ട്രിബ്യൂഷൻ ഓഫ് ഇൻഡിപ്പെൻഡന്റ് സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ.

ബണ്ണിഹുഡ്: അനിമേഷൻ ഫിലിം. സംവിധായിക മാനസി മഹേശ്വരി. ലണ്ടനിലെ നാഷണൽ ഫിലിം ആൻഡ് ടെലിവിഷൻ സ്‌കൂളിലെ ഗ്രാജ്വേഷൻ കോഴ്സിന്റെ ഭാഗമായി ചെയ്ത സിനിമ. ലാ സിനെഫ് വിഭാഗത്തിൽ

വിവാദച്ചുഴിയിൽ

77ാം​ ​കാ​ൻ​ ​ഫെ​സ്റ്റി​വ​ൽ​ ​അ​ര​ങ്ങേ​റു​ന്ന​ത് ​വി​വാ​ദ​ങ്ങ​ൾ​ക്ക് ​ന​ടു​വി​ലാ​ണ്.​ ​യു​ദ്ധ​ങ്ങ​ൾ​ക്കും​ ​ആ​ഗോ​ള​ ​അ​ര​ക്ഷി​ത​ത്വ​ത്തി​നും​ ​പു​റ​മേ​ ​മീ​ ​ടൂ​ ​ആ​രോ​പ​ണ​ങ്ങ​ളും.​ ​ഫ്ര​ഞ്ച് ​ന​ടി​യും​ ​സം​വി​ധാ​യി​ക​യു​മാ​യ​ ​ജൂ​ഡി​ത്ത് ​ഗോ​ഡ്റെ​ഷ് ​ആ​ണ് ​മീ​ ​ടൂ​ ​ആ​രോ​പ​ണ​ത്തി​ന്റെ​ ​കേ​ന്ദ്ര​ ​ബി​ന്ദു.​ ​സം​വി​ധാ​യ​രാ​യ​ ​ബെ​നോ​യി​റ്റ് ​ജാ​ക്വ​ത്,​ ​ജാ​ക്വ​സ് ​ഡോ​യി​ല​ൺ​ ​എ​ന്നി​വ​ർ​ ​ത​ന്നെ​ ​കൗ​മാ​ര​ ​കാ​ല​ത്ത് ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ​ആ​രോ​പ​ണം.​ ​യൂ​റോ​പ്പി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ജൂ​ത,​ ​അ​റ​ബ് ​സ​മൂ​ഹ​ങ്ങ​ൾ​ ​ഫ്രാ​ൻ​സി​ലാ​ണ്.​ ​ഇ​സ്ര​യേ​ൽ​ ​-​ ​ഹ​മാ​സ് ​യു​ദ്ധ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഇ​രു​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​രു​മെ​ന്നും​ ​ആ​ശ​ങ്ക​യു​ണ്ട്.
ഇ​റാ​നി​യ​ൻ​ ​സം​വി​ധാ​യ​ക​ൻ​ ​മു​ഹ​മ്മ​ദ് ​റ​സു​ലോ​ഫി​ന്റെ​ ​പു​തി​യ​ ​സി​നി​മ​യാ​യ​ ​ദ​ ​സീ​ഡ് ​ഓ​ഫ് ​സേ​ക്ര​ഡ് ​ഫി​ഗ് ​കാ​നി​ൽ​ ​അ​ര​ങ്ങേ​റാ​നി​രി​ക്കെ​യാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന് ​ഇ​റാ​നി​ലെ​ ​ഇ​സ്ലാ​മി​ക് ​റെ​വ​ലൂ​ഷ​ണ​റി​ ​കോ​ട​തി​ ​എ​ട്ട് ​വ​ർ​ഷ​ത്തെ​ ​ജ​യി​ൽ​ ​ശി​ക്ഷ​ ​വി​ധി​ച്ച​ത്.​ ​ഏ​റ്റ​വും​ ​ആ​കാം​ക്ഷ​ ​ഉ​ണ​ർ​ത്തു​ന്ന​ ​സി​നി​മ​ ​ഫ്രാ​ൻ​സി​സ് ​ഫോ​ർ​ഡ് ​ക​പ്പോ​ള​യു​ടെ​ ​മെ​ഗ​ല​പോ​ളി​സ് ​ആ​ണ്.​ ​നാ​ല് ​പ​തി​റ്റാ​ണ്ട് ​മു​മ്പ് ​ക​പ്പോ​ള​യു​ടെ​ ​ഐ​തി​ഹാ​സി​ക​ ​യു​ദ്ധ​സി​നി​മ​യാ​യ​ ​അ​പ്പോ​കാ​ലി​പ്‌​സ് ​നൗ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ര​ണ്ടാ​മ​ത്തെ​ ​പാം​ ​ഡി​ ​ഓ​ർ​ ​നേ​ടി​ക്കൊ​ടു​ത്തി​രു​ന്നു.​ ​എ​ഡി​റ്റ് ​ചെ​യ്യാ​ത്ത,​ ​അ​ഞ്ച് ​മ​ണി​ക്കൂ​ർ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​പ​തി​പ്പാ​ണ് ​അ​ന്ന് ​കാ​നി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.
അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ത്തി​രി​ക്കെ,​​​ ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​ക​ഥാ​പാ​ത്ര​മാ​വു​ന്ന,​​​ ​അ​ലി​ ​അ​ബ്ബാ​സി​ ​സം​വി​ധാ​നം​ ​ചെ​യ്‌​ത​ ​ദ​ ​അ​പ്ര​ന്റീ​സ് ​എ​ന്ന​ ​ചി​ത്ര​വും​ ​ലോ​കം​ ​ഉ​റ്റു​ ​നോ​ക്കു​ന്നു.