b

ജയ്പൂർ: ഡൽഹിക്ക് പിന്നാലെ രാജസ്ഥാനിലും ബോംബ് ഭീഷണി. ഇന്നലെ ജയ്പൂരിലെ സ്‌കൂളുകളിലേക്കാണ് ഇമെയിൽ ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് 4 സ്‌കൂളുകളിൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഡൽഹിയിലെ എട്ട് ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇവിടങ്ങളിലേക്കും ഇമെയിൽ വഴിയാണ് സന്ദേശമെത്തിയത്. അധികൃതർ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒരേ സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.