mari-

ആലുവ: ബസ് യാത്രക്കാരിയുടെ പണം കവർന്ന കേസിൽ തമിഴ്നാട് ശിവഗംഗ വിസ് റെയിൽ കോളനി സ്വദേശികളായ മാരി (24), ദേവി (29) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് എൻ.എ.ഡി വഴി പോകുന്ന അലുവ - എറണാകുളം റൂട്ടിലെ പ്രൈവറ്റ് ബസിലെ യാത്രക്കാരിയുടെ ബാഗിൽ നിന്ന് 8000 രൂപയാണ് ഇവർ മോഷ്ടിച്ചത്. രണ്ട് പേർക്കുമെതിരെ വിവിധ ജില്ലകളിലായി സമാനമായ അഞ്ച് കേസുകൾ വേറെയുമുണ്ട്.