leverkusan

മ്യൂ​ണി​ക്ക്:​ ​സാ​ബി​ ​അ​ലോ​ൺ​സോ​യു​ടെ​ ​പ​രി​ശീ​ല​ന​ത്തി​ൽ​ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ ​കു​തി​പ്പ് ​ന​ട​ത്തു​ന്ന​ ​ബ​യേ​ർ​ ​ലെ​വ​ർ​കു​സ​ൻ​ ​തോ​ൽ​വി​ ​അ​റി​യാ​തെ​ 50​ ​മ​ത്സ​ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​കു​ത​പ്പ് ​തു​ട​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം ജർമ്മൻ​ ​ബു​ണ്ട​സ് ​ലി​ഗ​യി​ൽ​ ​വി.​എ​ഫ്.​എ​ൽ​ ​ബോ​ച്ചമി​നെ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ 5​ ​ഗോ​ളു​ക​ൾ​ക്ക് ​കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ​ലെ​വ​ർ​കൂ​സ​ന്റെ ​ ​അ​പ​രാ​ജി​ത​ ​കു​തി​പ്പ് ​അ​മ്പ​ത് ​മ​ത്സ​ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​
ബു​ണ്ട​സ് ​ലി​ഗ​ ​കി​രീ​ടം​ ​നേ​ര​ത്തേ​ ​ത​ന്നെ​ ​ഉ​റ​പ്പാ​ക്കി​യി​രു​ന്നു​ ​ലെ​വ​ർ​കു​സ​ൻ.​ ​ജ​ർ​മ്മ​ൻ​ ​ലീ​ഗി​ൽ​ ​ഇ​ത് ​വ​രെ​ ​ക​ളി​ച്ച​ 33​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ 27​ ​ജ​യ​വും​ 6​ ​സമനിലയുമാ​ണ് ​അ​വ​രു​ടെ​ ​സ​മ്പാ​ദ്യം.​ ​നേ​ടി​യ​ത് 87​ ​പോ​യി​ന്റു​ക​ൾ.​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ ​ഇ​ത്ര​യും​ ​മ​ത്സ​ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​മു​ൻ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​ബ​യേ​ണി​നു​ള്ള​ത് 72​ ​പോ​യി​ന്റാ​ണ്.​
18​ന് ​ഓ​സ്ബ​ർ​ഗി​നെ​തി​രാ​യ​ ​അ​വ​സാ​ന​ ​ലീ​ഗ് ​മ​ത്സ​ര​ത്തി​ൽ​ ​തോ​ൽ​ക്കാ​തി​രു​ന്നാൽ​ ​ലീ​ഗി​ന്റെ​ ​ച​രി​ത്ര​ത്തി​ൽ​ ​ഒ​രു​ ​സീ​സ​ൺ​ ​തോ​ൽ​വി​ ​അ​റാ​യാ​തെ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ആ​ദ്യ​ത്തെ​ ​ടീ​മാ​കും​ ​ലെ​വ​ർ​കു​സ​ൻ.
നേ​ര​ത്തേ​ ​ബോ​ച്ച​മി​നെ​തി​രാ​യ​ ​ജ​യ​ത്തോ​ടെ​ ​ലീ​ഗ് ​സീ​സ​ണി​ലെ​ ​ഏ​വേ​ ​മ​ത്സ​ര​ങ്ങൾ ‍​ ​ഒ​ന്നു​പോ​ലും​ ​തോ​ൽ‍​ക്കാ​ത്ത​ ​മൂ​ന്നാ​മ​ത്തെ​ ​ക്ല​ബെ​ന്ന​ ​നേ​ട്ടം​ ​ലെ​വ​ർകൂ​സ​ൻ‍​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.​ ​ബു​ണ്ട​സ്‌​ലി​ഗ​യി​ൽ ലെ​വ​ർ‍​കൂ​സൻ‍​ ​അ​വ​സാ​ന​മാ​യി​ ​തോൽവി​യ​റി​ഞ്ഞ​ത് 2023​ ​മേ​യൽ ബോ​ച്ച​മി​നോ​ടാ​യി​രു​ന്നു.​
​യൂ​റോ​പ്പ​ ​ലീ​ഗ് ​ഫൈ​ന​ലി​ലും​ ​ലെ​വ​ർ​കു​സ​ൻ​ ​എ​ത്തി​ക്ക​ഴി​ഞ്ഞു.​ ​യൂ​റോ​പ്പി​ലെ​ ​ക്ല​ബു​ക​ളി​ൽ​ ​തോ​ൽ​വി​ ​അ​റി​യാ​തെ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ മത്സരങ്ങൾ​ ​ക​ളി​ച്ച​ ​ടീ​മെ​ന്ന​ ​റെ​ക്കാ​ഡ് ​ലെവ​ർ​കു​സ​ന്റെ​ ​പേ​രി​ലാ​ണ്.​ 1963​-65കാ​ല​ഘ​ട്ട​ത്തി​ൽ​ ​ബെ​ൻ​ഫി​ക്ക​ ​സ്ഥാ​പി​ച്ച​ 48​ ​മ​ത്സ​ര​ങ്ങ​ളി​ലെ​അ​പ​രാ​ജി​ത​ ​കു​തി​പ്പി​ന്റെ​ ​റെ​ക്കാ​ഡാ​ണ് ​ലെ​വ​ർ​കു​സ​ൻ​ ​തി​രു​ത്തി​യ​ത്.