pic

ടെൽ അവീവ്: വടക്കൻ ഗാസയിലെ ജബലിയയിൽ വീണ്ടും ഇസ്രയേലിന്റെ ശക്തമായ ആക്രമണം. നേരത്തെ, ഹമാസ് ശൃംഖലകളെ തകർത്ത ശേഷം ഇസ്രയേൽ സൈന്യം ഇവിടെ നിന്ന് പിൻവാങ്ങിയിരുന്നു. എന്നാൽ അഭയാർത്ഥി ക്യാമ്പിൽ ഹമാസ് വീണ്ടും പുനഃസംഘടിച്ചെന്നു പറഞ്ഞ് കര, വ്യോമ മാർഗ്ഗങ്ങളിലൂടെ ആക്രമണം ശക്തമാക്കി. ശനിയാഴ്ച മുതൽ ഇസ്രയേലി ടാങ്കുകൾ ജബലിയയിലേക്ക് കടക്കുകയാണ്.

അതിനിടെ, തെക്കൻ നഗരമായ റാഫയിലെ പ്രധാന ഹൈവേയായ സലാഹുദ്ദീൻ റോഡിലേക്കും ഇസ്രയേൽ ടാങ്കുകൾ കടന്നു. ഇതുവരെ 3,​60,000 പേർ റാഫയിൽ നിന്ന് പലായനം ചെയ്തു. 24 മണിക്കൂറിനിടെ 57 പേർ കൊല്ലപ്പെട്ടു.