കറാച്ചി : പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് പി.എം.എൽ - എൻ (പാകിസ്ഥാൻ മുസ്ലിം ലീഗ് - നവാസ്) പാർട്ടിയുടെ പ്രസിഡന്റ് പദവി രാജിവച്ചെന്ന് റിപ്പോർട്ട്. സഹോദരനും പാർട്ടിയുടെ തലവനും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിന് ഷെഹ്‌ബാസ് രാജിക്കത്ത് കൈമാറി. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ മേയ് 28ന് പാർട്ടിയുടെ ജനറൽ കൗൺസിൽ മീറ്റിംഗ് ലാഹോറിൽ ചേരും. നവാസ് പുതിയ പ്രസിഡന്റായേക്കും.