അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച
യുവാവ് അറസ്റ്റിൽ. പുന്നപ്ര കപ്പക്കട പൊള്ളയിൽ വീട്ടിൽ അരുൺ (24) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 11ഓടെ പന്ത്രണ്ടാം വാർഡിലായിരുന്നു സംഭവം. അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്ന പെൺകുട്ടി ടോയ്ലെറ്റിൽ കയറിയപ്പോൾ യുവാവ് പിന്നാലെ ചെന്ന് കയറിപ്പിടിക്കുകയായിരുന്നു. കുട്ടിയുടെ ബഹളം കേട്ട് എത്തിയ മറ്റുകൂട്ടിരിപ്പുകാർ യുവാവിനെ തടഞ്ഞുവച്ചു. എയ്ഡ് പോസ്റ്റ് പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് അമ്പലപ്പുഴ പൊലീസിന് കൈമാറി.