pic

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ മൊറേലോസ് സംസ്ഥാനത്തുണ്ടായ വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഹിറ്റ്‌സിലാക് നഗരത്തിലായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. ടൂറിസ്റ്റ് പട്ടണമായ ക്യുർനവാകയെ രാജ്യതലസ്ഥാനമായ മെക്സിക്കോ സിറ്റിയുമായി ബന്ധിപ്പിക്കുന്ന ഒരു ഹൈവേയിലാണ് വെടിവയ്പുണ്ടായത്. നാല് പേർ സംഭവ സ്ഥവത്ത് തന്നെ മരിച്ചു. നാല് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തദ്ദേശീയ ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണെങ്കിലും മൊറേലോസ് അതിർത്തി പങ്കിടുന്നത് സംഘർഷ മേഖലയായ ഗെരേരോ സംസ്ഥാനവുമായിട്ടാണ്. മയക്കുമരുന്ന് മാഫിയകളുടെ അക്രമങ്ങളും കൊലപാതകങ്ങളും ഇവിടെ പതിവാണ്. നവംബറിൽ മൊറേലോസിൽ പൊലീസും ക്രിമിനൽ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 9 പേർ കൊല്ലപ്പെട്ടിരുന്നു. 2006 മുതൽ ഏകദേശം 450,000 കൊലപാതകങ്ങളാണ് മെക്സിക്കോയിലുണ്ടായത്.