career

യുകെയിൽ വൻ ശമ്പളത്തോടെ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അവിടെ പോയി ജോലി ലഭിക്കുമോ എന്ന ആശങ്ക കാരണമാണ് ഈ ആഗ്രഹം നിങ്ങൾ മാറ്റി വച്ചിരിക്കുന്നതെങ്കിൽ ഇനി മടിക്കേണ്ട. നിങ്ങൾക്കും സ്വപ്‌ന ജോലി സ്വന്തമാക്കാം. യുകെയിലെ വെയിൽസിലേയ്‌ക്ക് സംസ്ഥാന സർക്കാ‌ർ സ്ഥാപനമായ നോർക്ക റൂട്ട്‌സ്, നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുകയാണ്.

ജൂണിൽ എറണാകുളത്ത് വച്ചാണ് റിക്രൂട്ട്‌മെന്റ് നടക്കുക. ജൂൺ ആറ് മുതൽ എട്ട് വരെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖങ്ങൾ നടക്കുക.

യോഗ്യത

നഴ്‌സിംഗിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറ് മാസത്തെ പ്രവൃത്തി പരിചയവും വേണം. മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹേബിലിറ്റേഷൻ, പെരിഓപ്പറേറ്റീവ് അല്ലെങ്കിൽ ജനറൽ നഴ്‌സിംഗ് സ്‌പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.

ഇതോടൊപ്പം സ്‌പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്‌കോർ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഒ ഇ ടി ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) രജിസ്ട്രേഷൻ യോഗ്യത എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം.

ചെയ്യേണ്ടത്

വിശദ വിവരങ്ങളടങ്ങിയ സിവി, ഐഇഎൽടിഎസ്/ ഒഇടി സ്‌കോർ കാർഡ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in, rcrtment.norka@kerala.gov.in എന്നീ ഇ - മെയില്‍ വിലാസങ്ങളിലേയ്ക്ക് 2024 മേയ് 24നകം അപേക്ഷ നല്‍കണം.